വിദേശ വനിത കടലില്‍ മുങ്ങി മരിച്ചു, രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ ഗുരുതരാവസ്ഥയിൽ


തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.

കടലിൽ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്. ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.


Read Previous

വിനോദ സഞ്ചാരികളുടെ മൊബൈലടക്കം കവർന്നു വസ്ത്രങ്ങൾ അഴിച്ചെടുത്ത് കടലിലെറിഞ്ഞു, മൂന്നു പേർ അറസ്റ്റിൽ

Read Next

ചില വിഷയങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണണം, വികസനം കാണണമെങ്കിൽ ഒരുമിച്ച് പോകണം; ശശി തരൂർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »