ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് പ്രധാനമന്ത്രി ഋഷി സുനക്. ‘അയാം സോറി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ എന്ന് സുനക് റിച്ച്മണ്ട് ആന്റ് നോര്‍ത്തേണ്‍ അലര്‍ട്ടേണില്‍ അണികളോട് സംസാരിക്കവെ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. വിജയത്തില്‍ കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിക്കുന്നുവെന്നും സുനക് പറഞ്ഞു.

അധികാരം സമാധാനപരമായും ചിട്ടയായും കൈ മാറും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ കഠിനപരിശ്രമം ആണ് നടത്തിയത്. തോല്‍വി സംഭവിച്ചതില്‍ ഖേദിക്കുന്നു. ഋഷി സുനക് പറഞ്ഞു. 14 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, ഇതിനോടകം ലേബര്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സുനക് കാബിനറ്റിലെ എട്ടു മന്ത്രിമാരാണ് പരാജയപ്പെട്ടത്. 650 അംഗ പാര്‍ലമെന്റി ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ച പ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. 326 ആണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ലേബര്‍ പാര്‍ട്ടി അധികാരം പിടിച്ചാല്‍ കെയ്ര്‍ സ്റ്റാര്‍മര്‍ (61) പ്രധാനമന്ത്രിയാകും.