
റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ മുൻ ചെയർ മാനും, സാമുഹിക സാസ്കാരി ക രംഗത്തെ സജീവ സാനിധ്യമായിരുന്ന സത്താർ കായകളം അനുസ്മരണ പരിപാടി മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു.
എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടർ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി, പ്രവാസി സമൂഹത്തിന് സത്താർ കായംകുളം നൽകിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ കുറിച്ച് ശിഹാബ് കൊട്ടുക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാൻ കല്ലമ്പലം താജ് കോൾഡ് സ്റ്റോർ,വിവിധ സംഘനകളെ പ്രതിനിധീകരിച്ചു സുധീർ കുമ്മിള്‍ നവോദയ, ജയൻ കൊടുങ്ങല്ലൂർ ,ഷിബു ഉസ്മാൻ ,ബഷീർ ചേലാമ്പ്ര,അലക്സ് കൊട്ടാരക്കര, ഫോർക രക്ഷാധികാരി വിജയൻ നെയ്യാറ്റിൻകര, ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി, മീഡിയ കൺവീനർ ഫൈസൽ വടകര, റഷീദ് കായംകുളം, ഷാജി മഠത്തിൽ,സലാം പെരുമ്പാവൂർ (റിയാദ് ടാകീസ് )നാസർ വണ്ടൂർ തുടങ്ങിയവര്‍ അനുസ്മരിച്ചു സംസാരിച്ചു
ഫോർക കലാസാസ്‌കാരിക കൺവീനർ മജീദ് പീസി, ഫൈസൽ വടകര, സഫീറലി മിയ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അംഗസംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അഡ്വക്കറ്റ് ജലീൽ (ഒരുമ്മ കാലിക്കറ്റ് )സനൂപ് (പയ്യന്നൂർ സാംസ്‌കാരിക വേദി )മുജീബ് കായംകുളം (കായംകുളം പ്രവാസി അസോസിയേഷൻ) കമറുദ്ധീൻ (താമരകുളം )ഷാജു കെസി (മാസ് റിയാദ് )അഷ്‌റഫ് മുവാറ്റുപുഴ, മുഹമ്മദ് കല്ലൻ (റിമാൽ ) സലീം പള്ളിയിൽ (എലിപ്പിക്കുളം പ്രവാസി അസോസിയേഷൻ )ഷാജി കെബി (കൊച്ചിൻ കൂട്ടായ്മ,)തൊമ്മിച്ചായൻ (കുട്ടനാട് അസോസിയേഷൻ) കരീം (പെരുമ്പാവൂർ അസോസിയേഷൻ ) ഷൗക്കത്ത് പണിയങ്കര, സാജിദ് അലി (റീച് )മുസ്തഫ (റീക്കോ ഏടത്തനാട്ടുക്കര )കമാൽ (സാമ്ട്ട )നിഹാസ് (ബെസ്റ്റ് വേ )സയ്യിദ് ഫൈസൽ (പൊന്നാനി വെൽഫെയർ അസോസിയേഷൻ )ജിബിൻ സമദ് (കൊച്ചിൻ )എന്നിവർ സംസാരിച്ചു. ഫോർക ട്രഷറർ അലി ആലുവ നന്ദിയും പറഞ്ഞു.