ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സാമുഹ്യ പ്രവര്‍ത്തകനും മുൻ ഫോർക ചെയർമാനുമായിരുന്ന സത്താർ കായംകുളത്തിന്റെ രണ്ടാം ചരമവാര്‍ഷികം സംഘടിപ്പിച്ച് പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്ക-റിയാദ് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസമരണ യോഗത്തില്‍. ഫോർക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കോട്ടു ക്കാട് അനുസമരണ സമ്മേളനം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ റിയാദിലെ സാമൂഹ്യ, രാഷ്ട്രീയ, കലാ സാഹിത്യ മാധ്യമ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ഒട്ടേറെ പേർ പങ്കെടുത്തു.

ചടങ്ങിൽ ഡോ. കെ ആര്‍ ജയചന്ദ്രൻ, ഫോർക വൈസ് ചെയർമാനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍സെക്രട്ടറിയുമായ ജയൻ കൊടുങ്ങല്ലൂർ, വൈസ് ചെയര്‍മാന്‍മാരായ കരീം കാനാംപുറം,സൈദ് മീഞ്ചന്ത ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, എന്‍ ആര്‍ കെ പ്രതിനിധി ക്ളീറ്റസ്സ്, സുരേന്ദ്രൻ കൂട്ടായി (NRK) അഡ്വ. ജലീൽ, ബഷീർ കോട്ടയം, ഷാജഹാൻ ചാവക്കാട്, നസീർ കേളി, സലീം അർത്തിൽ, സുരേഷ് ശങ്കർ, നിയാസ് പാനൂർ, ഷിബു ഉസ്മാൻ, നസ്റുദ്ധിൻ വി. ജെ, കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ഷാജി മഠത്തിൽ, ബാബു, നാസർ വലപ്പാട്, ഷംനാദ് കരുനാഗപ്പള്ളി, നസീർ കരുനാഗ പ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജലീൽ ആലപ്പുഴ, പീറ്റർ, നസീർ, മജിദ്, വിനോദ് മഞ്ചേരി, മജീദ്, ഹാഷിം ആലപ്പുഴ, സുരേഷ് ശങ്കർ, ഷമീർ റായ്‌ബത്, റഷീദ്, അസ്‌ലം, അസീസ് കടലുണ്ടി, നിഹാസ് പാനൂര്‍. നിസാർ കായംകുളം, , എന്നിവർ സത്താർ കായംകുളത്തെ അനുസ്മരിച്ച് സംസാരിച്ചു.
ചടങ്ങിൽ ആമുഖ പ്രഭാഷണം ഗഫൂർ കൊയ്‌ലാണ്ടിയും ഫോർക ആക്റ്റിംഗ് കൺവീനർ അലക്സ് കൊട്ടാരക്കര സ്വാഗതവും, ട്രഷറർ ജിബിൻ സമദ് കൊച്ചി നന്ദിയും പറഞ്ഞു.
