ഫോർമ റിയാദ് സൂപ്പർ കപ്പ് സീസൺ 1: ആവേശോജ്വല തുടക്കം


റിയാദ് : റിയാദിലെ ബത്ത ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മ ആയ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്‌വെന്റർസ് (ഫോർമ) കൂട്ടയ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വല തുടക്കം ആയി. അസിസിയ്യ ഹരാജിനു സമീപമുള്ള അസിസ്റ്റ് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.

ടൂർണമെന്റ് ചെയർമാൻ ഇഖ്‌ബാൽ പൂക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽ ചീഫ് കോ-ഓർഡിനേറ്റർ ഫൈസൽ പാഴൂർ നന്ദി പറഞ്ഞു. വിശിഷ്ടാതിഥി സൗദി നാഷണൽ റഫറി അംഗം അലി അൽ ഖഹ്താനി ഉത്ഘാടനം ചെയ്‌തു. ടൂർണമെന്റ് കൺവീനർ സിദ്ധീഖ് എടത്തിൽ അധ്യക്ഷനായിരുന്നു. ബാബു മഞ്ചേരി (മുൻ റിഫ വൈസ് പ്രസിഡണ്ട്), നിസാർ കാരാട്ടിൽ (ഫോർമ ട്രഷറർ), നൗഷാദ്.പി.കെ (ഫോർമ വൈസ് കൺവീനർ), സജീർ. കെ.പി (വൈസ് ചെയർമാൻ), ഫസൽ.സികെ. (വൈസ് ചെയർമാൻ) സുധീഷ് മാൾബ്രിസ് (വൈസ് കൺവീനെർ) അസ്‌കർ കെൽകോ, ശാലു മാൾബ്രിസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ശേഷം വിശിഷ്ടാതിഥി സൗദി നാഷണൽ റഫറി അംഗം അലി അൽ ഖഹ്താനി കിക്ക്ഓഫ് കർമ്മം നിവഹിച്ചു.

റാശി (മൻദൂബ് എഫ് സി), റിസ്‌വി ( മാൾബ്രിസ് എഫ് സി), ജാബി (മാൾബ്രിസ് എഫ് സി), ഷറഫാസ് (റിയാദ് എഫ് സി), ഫാസിൽ റഹ്‌മാൻ (കെൽകോ എഫ് സി), ഷഹൽ (ഗുറാബി എഫ് സി), ജെസിൽ (ഇലെക്ട്രോൺ എഫ് സി) ഫാസിൽ (ഇലെക്ട്രോൺ എഫ് സി) എന്നിവർ വിവിധ മതസരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി സൂം പ്ലസ് സ്പോൺസർ ചെയ്‌ത സമ്മാനത്തിനു അർഹരായി. അൽ റയാൻ പോളി ക്ലിനിക് ആണ് ടൂർണമെന്റിലെ മെഡിക്കൽ ടീം സപ്പോർട്ട് ചെയ്യുന്നത്.

അസ്‌കർ കെൽകോ, അസ്ഹർ വള്ളുവമ്പ്രം, അസ്‌ലം പുറക്കാട്ടിരി, റഹീസ് കോളിയാട്ട്, നിസാർ കാരാട്ടിൽ, നൗഷാദ് പികെ, സഫീർ കരുവാരക്കുണ്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ആഷിഖ് കെൽകോ, സുഹൈൽ പൊന്നേരി, ഹാരിസ് പിടി, മുഹമ്മദ് ഫസൽ ടി, ജുനൈസ് ചീരങ്ങൻ, സുധീഷ് വടശ്ശേരി, ബിന്യാമിൻ എം കെ, ഷെഫീഖ് സോൺകോം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

ഹൃദയാഘാതം; പുതു പൊന്നാനി സ്വദേശി റിയാദിൽ മരണപ്പെട്ടു.

Read Next

കേളി ഹൃദയപൂർവ്വം പൊതിച്ചോർ പദ്ധതി: ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »