Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായേക്കും; പിന്തുണയുമായി പ്രക്ഷോഭകര്‍


കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന നിര്‍ദേശം മുന്നോട്ടു വച്ച് ജെന്‍ സി പ്രക്ഷോഭകര്‍.ബുധനാഴ്ച അവര്‍ ജെന്‍ സികള്‍ ബുധനാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സുശീല കര്‍ക്കി പങ്കെടുത്തിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തു വന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേപ്പാളിലെ അഴിമതിക്കെതിരെ യുവാക്കളടങ്ങുന്ന പ്രക്ഷോഭകര്‍ കുറച്ചു കാലമായി പ്രചാരണം നടത്തി വരികയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ രാജി, ഒരു ദേശീയ സര്‍ക്കാരിന്റെ രൂപീകരണം, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ഈ ആഴ്ച പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ഒലിയും അദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമര്‍പ്പിച്ചു. സമ്മര്‍ദ്ദം ശക്തമായതോടെ നേപ്പാള്‍ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു.

പുതിയ സര്‍ക്കാര്‍ ഔദ്യോഗികമായി നിയമിതരാകുന്നതുവരെ നേപ്പാളിലെ ഇടക്കാല സര്‍ക്കാരിനെ കര്‍ക്കി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശത്തോട് അദേഹം പ്രതികരിച്ചിരുന്നില്ല.


Read Previous

മധ്യസ്ഥ ശ്രമങ്ങള്‍ തുടരും; പക്ഷേ, ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേലിന് ഖത്തറിന്റെ മുന്നറിയിപ്പ്

Read Next

പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍; ഏഴ് വര്‍ഷത്തെ പ്രയത്നം, 800 കോടി രൂപ ചെലവ്; മണിക്കൂറുകള്‍ക്കുള്ളില്‍ ചാരമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »