റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (RIFA) സ്ഥാപക നേതാവും റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകനും ആയ, അഡ്വ: ആർ.മുരളീധരന്റെ സഹധർമ്മിണി, ശ്രീമതി ശോഭയുടെ വിയോഗത്തിൽ റിഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മുരളീധരനോടൊപ്പം നിശബ്ദയായി റിയാദിലെ പൊതുവേദികളിൽ നിറഞ്ഞുനിന്ന് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴചവച്ചു കൊണ്ട് ഇടം നേടിയ ശ്രീമതി ശോഭ, വ്യക്തിത്വമികവുകൊണ്ട് റിയാദിലെ പൊതു സമൂഹത്തിന് എന്നും ഒരു മാതൃകയായിരുന്നു. റിയാദിന്റെ വാനമ്പാടി എന്ന് സ്നേഹ സൗഹൃദ സദസുകളിൽ അറിയപ്പെട്ടിരുന്ന ശോഭ ഒരു മികച്ച ഗായികകൂടി ആയിരുന്നു
റിഫ പ്രധിനിധി . അലോഷ്യസ്സ് സംസ്കാര ചടങ്ങിൽ അന്ത്യോപചാരം അർപ്പിച്ച് റിഫയുടെ റീത്തു സമർപ്പിച്ചു.കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം ശ്രീ മുരളീധരന്റെ പ്രിയ പത്നിയുടെ വേർപാടിലുള്ള അനുശോചനവും രേഖപെടുത്തു ന്നതായി റിഫ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.