സൗദിയില്‍ ഉബൈദ ഗവർണറേറ്റില്‍ വീടിന് തീപിടിച്ച് സൗദി പൗരന്റെ ഒമ്പത് മക്കളില്‍ നാല് ആണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം


ജിദ്ദ: ദക്ഷിണ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റിലുണ്ടായ ദുരന്തത്തിൽ ഒരു വീട്ടിലെ നാല് കുട്ടികൾ മരണപെട്ടു. അലി ബിൻ മാനിഅ അൽഹസ്സനി അൽഖ ഹ്താനി എന്ന സൗദി പൗരന്റെ വീട്ടിൽ അർദ്ധരാത്രിയുണ്ടായ അഗ്നിബാധയിൽ അദ്ദേഹത്തിന്റെ നാല് കുട്ടികൾ വെന്ത് മരിക്കുകയായിരുന്നു. അഞ്ച് പെൺമക്കളും നാല് ആൺ മക്കളും ഉള്ളതിൽ നാല് ആൺമക്കൾ ഒരൊറ്റ ദുരന്തത്തിൽ നഷ്ടപ്പെടുക യായിരുന്നു. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികൾ.

പ്രദേശത്തെ ഒരു സ്‌കൂളിൽ വാച്ച്മാൻ ആയി ജോലി ചെയ്യുന്ന അദ്ദേഹം അർദ്ധരാത്രി രണ്ടിന് ശേഷം വീടിന് തീപിടിക്കുന്നത് കണ്ട് ഞെട്ടി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ പെൺകുട്ടികൾ ഉറങ്ങുകയായിരുന്ന റൂമിൽ നിന്ന് അവരെ പരിക്കുകളില്ലാതെ രക്ഷിക്കാനായെന്ന് ഇരകളുടെ പിതാവ് വാർത്താ ഏജന്സികളോട് വിവരിച്ചു.

ആൺ കുട്ടികൾ കിടന്നിരുന്ന റൂമിലേക്ക് കയറി അവരെ രക്ഷിക്കാൻ കഴിയാത്തത്ര വീട് അഗ്നി വിഴുങ്ങുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവസ്ഥലത്തു വെച്ചും നാലാമത്തെ കുട്ടി ആശുപത്രിയിലെ ഐ സി യുവിൽ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്.

സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അൽഅൽകാമി തന്റെയും വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുന്യാൻ്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുശോചനവും പ്രാർത്ഥനകളും ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ അലി മാനിഅയുടെ വീട്ടിലെത്തി അറിയിച്ചു.


Read Previous

ഗള്‍ഫിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു; ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍, സൗദി അറേബ്യയില്‍ റിയാദില്‍ നടക്കും, പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ ‘

Read Next

ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാഴല്‍ അറപ്പുളവാക്കുന്നു; അണ്ണാഡിഎംകെ നേതാവിനെതിരെ നിയമനടപടിയ്ക്ക്,നടി തൃഷ  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »