Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് തടങ്കലിലുള്ള നാല് വനിതാ സൈനികരുടെ മോചനം ഇന്ന്; സാഹചര്യം വിലയിരുത്തി അധികൃതർ


ടെൽ അവീവ് : ഹമാസിൻ്റെ പിടിയിലകപ്പെട്ട നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഇന്ന് മോചിപ്പിക്കും. കരീന അറിയേവ്(20), ഡെനിയെല്ലെ ഗിൽബൊവ(20), നീമ ലെവി(20), ലിറി അൽബാഗ്(19) എന്നിവരെ യാണ് ഹമാസ് തടങ്കലിൽ നിന്ന് ഇന്ന് മോചിപ്പിക്കുന്നത്. നിലവിൽ നാല് പേരും ഗാസയിൽ തുടരുക യാണെന്ന് അധികൃതർ അറിയിച്ചു.

അടുത്ത ഘട്ടത്തിൽ ഹമാസിൻ്റെ പിടിയിലകപ്പെട്ട യഹൂദ് (29)നെ വിട്ടയക്കണമെന്ന് മന്ത്രാലയം ഹമാസി നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. നേരത്തെ യഹൂദിൻ്റെ വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. പലസ്‌തീൻ ഇസ്‌ലാമിക് ജീഹാദിന് ഹമാസുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് യഹൂദ് വെളിപ്പെടുത്തിയത്. സിഎൻഎൻ അടക്കമുള്ള വാർത്താ ചാനലുകളിൽ ഈ പ്രസ്‌താവന വാർത്തയായിരുന്നു.

അടുത്ത ഘട്ടത്തിലെ ബന്ദികളുടെ മോചനത്തിൽ യഹൂദിൻ്റെ പേരും ഉള്‍പ്പെടുത്തണമെന്നാണ് ഇസ്രയേലിൻ്റെ ആവശ്യം. വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതോടെയാണ് ബന്ദികളുടെ മോചനം സാധ്യമായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സാഹചര്യം വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അടുത്ത ഘട്ടത്തിൽ മോചിപ്പിക്കുന്ന ബന്ദികളുടെ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് ഇസ്രയേൽ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പിടിയിലായ നാല് വനിതകളും ഇസ്രയേൽ സൈന്യത്തിലെ ഓസ് മിലിട്ടറി ബേസിൽ ഉണ്ടായിരുന്നവരാണ്. 2023ലാണ് ഇവരെ ഹമാസ് പിടികൂടിയത്. ആകെ ഏഴ്‌ പേരെയാണ് അന്ന് ബന്ദികളാക്കിയത്. ബാക്കിയുള്ള അഞ്ച് പേരുടെ മോചനത്തിൽ തീരുമാനം ആയിട്ടില്ല.

ഹമാസിൻ്റെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. ആകെ 91 പേരാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഹമാസിൻ്റെ പിടിയിലുള്ളത്. 251 പേരാണ് 2023 ഒക്‌ടോബർ ഏഴ് മുതലുണ്ടായ ആക്രമണത്തിൽ ഹമാസിൻ്റെ പിടിയിലായത്.


Read Previous

ഐഎസ്ഐ മേധാവിയുടെ ധാക്ക സന്ദർശനം: ജാഗ്രത പാലിക്കാൻ ഇന്ത്യൻ സൈനികർക്ക് നിർദേശം

Read Next

മോർച്ചറിയിൽ നിന്ന് പുതുജീവിതത്തിലേക്ക്…!; മരിച്ചെന്ന് കരുതിയ പവിത്രൻ ആശുപത്രി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »