ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. സാധാരണക്കാര്‍ക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കള്‍ എത്തി ക്കാനുമായി ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ താല്‍ക്കാലി കമായി വെടി നിര്‍ത്തുമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഓരോ നാല് മണിക്കൂര്‍ വെടിനിര്‍ത്തലും കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും പ്രഖ്യാപിക്കും. ദിവസേനയുള്ള വെടി നിര്‍ത്തല്‍ ഇടവേളകള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ തിങ്കളാഴ്ച പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ഹമാസിനെതിരായ യുദ്ധം ശക്തമാക്കു മ്പോള്‍ സാധാരണക്കാരായ പാലസ്തീന്‍ പൗരന്‍മാര്‍ക്കായി ഗാസയിലെ മാനുഷിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തിരിച്ചടിയാകു മെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കഴിഞ്ഞ ആഴ്ച ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രദേശത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഇസ്രയേലിനോട് ആഹ്വനം ചെയ്ത ബ്ലിങ്കന്‍ ഗാസയില്‍ അടിയന്ത ര സഹായ വിതരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എല്ലാ ജീവനും തുല്യ മൂല്യമുണ്ടെന്നും തീവ്രവാദത്തിനെതിരെ നിയമങ്ങളില്ലാതെ ഒരിക്കലും പോരാടാനാവില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സിവിലിയന്മാരെ സംരക്ഷിക്കാന്‍ അദേഹം ഇസ്രയേലിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ഇസ്രയേല്‍ സേനയും ഹമാസും തമ്മിലുള്ള പോരാട്ടത്തില്‍ നിന്ന് സിവിലിയന്മാര്‍ക്ക് പലായനം ചെയ്യാനുള്ള രണ്ടാമത്തെ പാത സുരക്ഷിതമാക്കിയതായി അമേരിക്ക വ്യക്തമാക്കി. അതിനിടെ ലബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പടരുകയാണ്. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്നലെയും ഡ്രോണ്‍ ആക്രമണം നടന്നു.