Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലിലേക്ക് പോയ കപ്പല്‍ ചെങ്കടലില്‍ ഹൂതികള്‍ മുക്കി: നാല് പേര്‍ കൊല്ലപ്പെട്ടു; 12 പേരെ കാണാതായി, രക്ഷപെട്ടവരില്‍ ഇന്ത്യക്കാരനും


ഏഥന്‍സ്: ചെങ്കടലില്‍ കപ്പലിന് നേരെ വിണ്ടും ഹൂതി വിമതരുടെ ആക്രമണം. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പോവുകയായിരുന്ന ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ ആക്രമിച്ച ശേഷം മുക്കിയത്. കപ്പലിലെ ജീവനക്കാരായ ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ നാല് പേര്‍ കൊല്ലപ്പെട്ടു. പത്തുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. കപ്പലിലുണ്ടായിരുന്ന 12 പേരെ കാണാതായി.

ആകെ 26 പേരാണ് ചരക്ക് കപ്പലിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരെയെല്ലാം ഹൂതികള്‍ ബന്ദികളാക്കി യെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചെങ്കടലില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം ലൈബീരിയന്‍ പതാക വഹിച്ച ‘മാജിക് സീസ്’ എന്ന കപ്പല്‍ പിടിച്ചെടുത്തിരുന്നു.

ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

സ്പീഡ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ വളയുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഡ്രോണുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമിച്ചു. ഇതോടെ 200 മീറ്ററോളം നീളുള്ള കപ്പലിന്റെ നിയന്ത്രണം ക്യാപ്റ്റന് നഷ്ടപ്പെട്ടു. കപ്പല്‍ മറിയുമെന്ന് തോന്നിയ ഘട്ടത്തില്‍ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ജീവനക്കാരെല്ലാം കടലിലേക്ക് ചാടുകയായിരുന്നു.


Read Previous

ലക്ഷ്യം കൈവരിച്ച് അവർ മടങ്ങുന്നു; ബഹിരാകാശ നിലയത്തിൽ നിന്നും ശുഭാംശുവും സംഘവും 14ന് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ

Read Next

തീരുവ യുദ്ധം: ട്രംപ് രണ്ടും കല്‍പ്പിച്ച്; ഓഗസ്റ്റ് ഒന്ന് മുതല്‍ കാനഡയ്ക്ക് 35 ശതമാനം ഇറക്കുമതി തീരുവ; കാനഡ തിരിച്ചടിച്ചാൽ കളിമാറുമെന്നും പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »