കരമനയാറ്റിൽ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉൾപ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു


തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ , ആനന്ദ് (25), അമൽ എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനിൽ കുമാർ.

മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.


Read Previous

അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

Read Next

രക്ഷാപ്രവ‌ർത്തനം നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന പ്രചാരണം വ്യാജം; പ്രതികരിച്ച് ജില്ലാ കളക്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »