മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവർഷം; കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും


ബി എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം. എ ക്ലാസ്സിൽ പ്രവേശനം നൽകിയ മഹാരാജാസ് കോളേജിന് 2020 വരെ മാത്രമേ ഓട്ടോ ണമസ് പദവി യുജിസി നൽകിയിട്ടുള്ളൂ. കോളേജ് 2021 വർഷം മുതൽ പ്രവർത്തി ക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസി പ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി ബിരുദങ്ങൾ നൽകുന്നത് അസാധുവാകും .

അഫീലിയേഷൻ നൽകിയിട്ടുള്ള എം ജി സർവകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങൾ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ വ്യാപകമായ കൃത്രിമത്തിന് സഹായകമായ തായി ആരോപണമുണ്ട്.

2014 ൽ യൂഡിഎഫ് സർക്കാരാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്.എന്നാൽ യൂണിവേഴ്സിറ്റി കോളേജിൽ പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്ഐ വിദ്യാർത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടർന്ന് പരിശോധന നടത്താതെ അവർ മടങ്ങുകയായിരുന്നു.

എന്നാൽ മഹാരാജാസ് കോളേജിൽ പരിശോധന നടത്തി കോളേജിന് 2020 വരെ ഓട്ടോണമസ് പദവി നൽകി. ആദ്യം SFI യും ഒരു വിഭാഗം അധ്യാപകരും എതിർത്തു വെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവർ നിലപാട് മാറ്റി. അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിർണ്ണയത്തിലും വിദ്യാർഥികളുടെ ഇടപെടൽ ശക്തമായി.കോളേജ് പ്രവേശനത്തിലും,പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്.

കോളേജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു ജി സി യുടെ കോളേജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളേജ് പ്രിൻസിപ്പൽ എംജി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമാ യിരുന്നിട്ടും യൂണിവേഴ്സിറ്റി ഇക്കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാനും തയ്യാറായില്ല.

എംജി യൂണിവേഴ്സിറ്റിയിൽ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ആട്ടോണമസ് കോളേജുകൾക്ക് യുജിസി യുടെ തുടർ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എംജി യൂണിവേഴ്സിറ്റി നിശ്ചയിച്ച ഭീമമായ വാർഷിക ഫീ അടയ്ക്കാൻ കോളേജ് അധികൃതർ വിസമ്മതിച്ചതിന്റെ പേരിൽ തുടർ അംഗീകാര ഉത്തരവ് എംജി യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാൽ മഹാരാജാസിന് യു ജിസി യുടെ തുടർ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫി ക്കറ്റുകൾ നൽകുന്നത്.

സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതു കൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തിൽ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളേജ് പ്രിൻസി പ്പൽ ശുപാർശ ചെയ്യുന്നവർക്ക് ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എംജി വിസി ക്കും നിവേദനം നൽകി.


Read Previous

കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല; ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി, ഡബ്ല്യു.സി.സിയ്‌ക്കെതിരെ ഫെഫ്ക, മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ; പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും വധഭീക്ഷണി: TOP5 പ്രധാന വാര്‍ത്തകള്‍

Read Next

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »