അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍


ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പ ര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്.

‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന് സന്തോഷം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ വാടകക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന് 65 വയസ്സുണ്ട്, കഴിഞ്ഞ 5 വര്‍ഷമായി അദ്ദേഹത്തിന്റെ വീട്ടിലാണ് ഞാന്‍ വാടകയ്ക്കു താമസിക്കുന്നത്. ഇന്ന് എന്റെ വാതില്‍ക്കല്‍ വന്ന് ഒരു പാഴ്സല്‍ തന്നിട്ട് എനിക്കുള്ള അത്താഴമാണ്എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ആരും തന്നെ എന്നോട് ഇങ്ങനെ കരുണ കാണിച്ചിട്ടില്ല്’ യുവാവ് പറഞ്ഞു.

അഞ്ച് വര്‍ഷമായി ഇവിടെ താമസിക്കുന്നു. 2018-ല്‍ നല്‍കിയ അതേ വാടക തന്നെയാണ് ഇന്നും താന്‍ നല്‍കുന്നത്. തന്റെ വീട്ടുടമ ഇടയ്ക്കിടെ താനുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ പറയും. മകളെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുകയും ചെയ്യാറുണ്ടെന്നും യുവാവ് പറയുന്നു.


Read Previous

വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍

Read Next

121 വര്‍ഷം മുമ്പ് അയച്ച ഒരു പോസ്റ്റുകാര്‍ഡ് ഒടുവില്‍ വിലാസക്കാരന് കിട്ടി…!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »