Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രീഡം സെയില്‍, 1,279 രൂപ മുതൽ ടിക്കറ്റ് നിരക്കുകൾ; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്.


ദുബൈ– 79ാംമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് ഇളവുകൾ ബാധകമാണ്.

ഫ്രീഡം സെയിലിൻറെ ഭാഗമായി എയർ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫർ ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകൾ 1,279 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,279 രൂപ മുതലും തുടങ്ങുന്നു. ഇന്ത്യയിൽ നിന്ന് അബുദാബി, ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും ഓഫർ ലഭ്യമാണ്.

ഓഗസ്റ്റ് 10 ഞായറാഴ്ച എയർലൈൻ വെബ്‌സൈറ്റ് വഴിയും ആപ്പിലൂടെയും ഓഫർ ലഭ്യമാക്കി തുടങ്ങി. ഓഗസ്റ്റ് 15 വരെയാണ് ഓഫർ കാലയളവ്. ഓഗസ്റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ഓണം, പൂജ അവധി, ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ദിവസങ്ങളും ഈ കാലയളവിൽ ഉൾപ്പെടുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്.

വിമാനക്കമ്പനിയുടെ എക്‌സ്പ്രസ് വാല്യൂ നിരക്കുകൾ ആഭ്യന്തര യാത്രകൾക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4,479 രൂപ മുതലും ആരംഭിക്കുന്നു. ഈ നിരക്കുകളിൽ സാധാരണ ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാ ഉദ്യോഗസ്ഥർ, അവരുടെ ആശ്രിതർ എന്നിവർക്കായി പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു


Read Previous

ഗൾഫ് രാഷ്ട്രങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് കുവൈത്തിലേക്ക് ഓൺ അറൈവൽ വിസയിൽ പ്രവേശിക്കാം.

Read Next

വാഹനങ്ങള്‍ക്കിടയില്‍ പെട്ടെന്ന് വെട്ടിച്ച് കയറുന്നത് ഗതാഗത നിയമലംഘനം; 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ ലഭിച്ചേക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »