ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഒരു തീയതിയിലും ദിവസത്തിലുമൊക്കെ എന്തിരിക്കുന്നു? അങ്ങനെ ചിന്തിക്കാന്‍ വരട്ടെ, നമ്മുടെ നാട്ടില്‍ മാത്രമല്ല പാശ്ചാത്യര്‍ക്കിടയില്‍ പോലും നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളുണ്ട്.

പൊതുവെ വെള്ളിയാഴ്ച ദിവസങ്ങള്‍ ശുഭകാര്യത്തിന് അത്ര നല്ലതല്ല എന്ന് പറയാറുണ്ട്. അതുപോലെ തന്നെയാണ് 13 എന്ന അക്കവും അത്ര നല്ല അടയാളമായിട്ടല്ല കാണപ്പെടുന്നത്. അപ്പോള്‍ ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് വന്നാലോ? അതായത് 13ാം തീയതി വെള്ളിയാഴ്ച, മാര്‍ച്ച് മാസത്തിലെ 13ാം തീയതി വെള്ളിയാഴ്ചയായിരുന്നു. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന കാര്യങ്ങളാണ് ഈ ദിവസം സംഭവിച്ചത്.
പാശ്ചാത്യ നാടുകളില്‍പ്പോലും ഏറ്റവും അശുഭകരമായി കണക്കാക്കുന്ന ദിവസമാണ് ഫ്രൈഡേ 13 അഥവാ പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒത്തുവരുന്ന ദിനം. ഈ ദിവസം ദൂരയാത്രകള് ഉള്‍പ്പെടെയുള്ള പ്രധാന കാര്യങ്ങള്‍ ചെയ്യാന്‍ ആളുകള്‍ മടിക്കാറുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ പോലും ഈ ദിവസം ആളുകള്‍ മാറ്റിവയ്ക്കാറുണ്ട്. ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഡോളറിന്റെ ടിക്കറ്റുകളാണ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നത്.
അമേരിക്കയിലുള്ളവരാണ് 13ാം തീയതി വെള്ളിയാഴ്ച വരുന്നതിനെ ഏറ്റവും അശുഭകരമായി കാണുന്നത്. 2026ല്‍ മൂന്ന് തവണയാണ് ഇക്കാര്യം സംഭവിക്കുന്നത്. ഫെബ്രുവരിയിലും മാര്‍ച്ചിലും ആണ് ആദ്യം. പിന്നീട് വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ നവംബര്‍ മാസത്തിലും 13ാം തീയതി വരുന്നത് ഒരു വെള്ളിയാഴ്ച ദിവസത്തിലാണ്. ഈ ദിവസത്തെക്കുറിച്ചുള്ള അകാരണമായ ഭയത്തെ ശാസ്ത്രീയമായി പാരസ്കിവിഡേകാട്രിയാഫോബിയ എന്നാണ് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഈ ദിവസത്തിലെ നല്ല കാര്യങ്ങള്‍ മാറ്റിവയ്ക്കുന്നത്.
അന്ധവിശ്വാസം ഉറപ്പിച്ചത് ഒരു സിനിമ
1980ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ 13 എന്ന ഇംഗ്ലീഷ് ഹൊറര്‍ സിനിമ ജനങ്ങള്‍ക്കിടയിലെ ഈ അന്ധവിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. ക്രിസ്റ്റല്‍ ലേക്ക് എന്ന സാങ്കല്പിക ക്യാമ്പില്‍ ജേസണ്‍ എന്ന കൊലയാളി നടത്തുന്ന തുടര്ക്കൊലകളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ലോകപ്രശസ്തമായ ആ ഹൊറര്‍ സിനിമയിലൂടെ പതിമൂന്നാം തീയതി വെള്ളിയാഴ്ച പുറത്തിറങ്ങിയാല്‍ അശുഭകരമായ എന്തെങ്കിലും സംഭവിക്കുമെന്ന വിശ്വാസം ശക്തിപ്പെടുകയും ചെയ്യുന്നു.
