Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘ഈദ് നിലാവ്’


റിയാദ്: രണ്ടര പതിറ്റാണ്ടിലേറേയായി നിലവിലുള്ള കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘ഫ്രണ്ട്സ് ഓഫ് കാലിക്കറ്റ് ‘( F O C) ബലിപെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് നിലാവ്’ മലാസ് ചെറീസ് റെസ്റ്റോറ ന്റ് ഹാളിൽ വെച്ച് പ്രശസ്ത ഗായിക ആശാ ഷിജുവിന്റെ നേതൃത്വത്തിൽ റിയാദിലെ പ്രമുഖ ഗായകരും പങ്കെടുത്ത സംഗീത വിരുന്നും നൃത്ത നൃത്യങ്ങളും ഒപ്പനയും അരങ്ങേറി.

പ്രസിഡണ്ട് ഷൌക്കത്ത് പന്നിയങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഫോർക്ക ചെയർമാൻ റഹ്‌മാൻ മുനമ്പത്ത് ഉൽഘാടനം ചെയ്തു.കബീർ നല്ലളം സ്വാഗതവും സംഘടനയെക്കുറിച്ചുള്ള വിവരണ ങ്ങൾ സൈദു മീഞ്ചന്തയും നൽകി. വിവിധ സംഘടനകളെ പ്രധിനിധീകരിച്ച് റാഷിദ് ദയ (കൊയിലാണ്ടി കൂട്ടം ) ഉമ്മർ മുക്കം ( ഫോർക്ക കൺവീനർ ) ജയൻ കൊടുങ്ങല്ലൂർ (മീഡിയ ) അലി അക്ബർ ( കെഎംസിസി വെൽഫെയർ )ഗഫൂർ കൊയിലാണ്ടി (എംഡിഫ് ) സിദ്ധീഖ് കല്ലൂപ്പറമ്പൻ (ഒ ഐ സി സി )എന്നിവർ ആശംസകൾ അറിയിച്ചു.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ സദസ്സിന് അസ്‍ലം കിണാശേരി നന്ദിയും പറഞ്ഞു.ചടങ്ങിൽ foc സീനിയർ മെമ്പർ ഷെരീഫ് പയ്യാനക്കലിനെ മെഹസും പൊക്കുന്നും ശുക്കൂർ കാലിക്കറ്റ് (പാണ്ട ) യെ സഹീർ മാവൂരും പൊന്നാട അണിയിച്ച് ആദരിച്ചു.സിദ്ധിക്ക് പാലക്കൽ’ ജാഫർ മാത്തറ’ മുത്തലിബ് കാലിക്കറ്റ്, സമദ് വാടിയിൽ, അൽത്താഫ് കാലിക്കറ്റ് ‘ ശാഹുൽ കാരപ്പറമ്പ് ഇബ്രാഹിം കായലം അജി കാലിക്കറ്റ് ആദിൽ ഉമർ, നൗഷാദ് കൊമ്മേരി, സക്കീർ കണ്ണഞ്ചേരി, സിയാദ് പന്നിയങ്കര. അബ്ദു കിണാശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

മഞ്ചേരി വെൽഫെയർ അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു.

Read Next

ദിശ യോഗ മീറ്റ് 2025′ വെള്ളിയാഴ്ച ; റിയാദ് ലുലു ഹൈപ്പർമാർകെറ്റ് മലാസില്‍ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »