ഫ്രൻണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ “അത്താഴവിരുന്ന് ” നടത്തി


റിയാദ്:ഫ്രണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷ്യൻ റോയൽ സ്പെയിസി ഹോട്ടലിൽ നടത്തിയ അത്താഴവിരുന്ന് :ശിഹാബ് കൊട്ടുകാട് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി അദ്യക്ഷത വഹിച്ചു. ചെയർമ്മാൻ മജീദ് പൂളക്കാടി ആമുഖ പ്രസംഗത്തിൽ റമദാനിലെ ലൈലത്തുൽകദർ ദിനങ്ങളെ ആസ്പദ മാക്കി സന്ദേശം നൽകി.

പ്രസ്തുത ചടങ്ങിൽ ഇരുപത്തിഒന്നാമത് പ്രവാസി ഭാരതീയ കേരള കർമ്മ ശ്രേഷ്ഠ 2023 അവാർഡ് ജേതാവ് ഗഫൂർ കൊയിലാണ്ടിയേ ആദരിച്ചു.ഫ്രൻണ്ട്സ് ഓഫ് കേരള പ്രവാസി അസോസിയേഷൻ സ്നേഹോപഹാരം സംഘടനാ ഭാരവാഹി ചേർന്ന് ഗഫൂർ കൊയിലാണ്ടിക്ക് നൽകി.

ഷാനവാസ്,മുഹമ്മദ് റാഷി പാലത്തിങ്കൽ,മുഹമ്മദ് അലി മേക്കാടൻ,ഹാരിസ് കൊല്ലം,നിഹാസ് സി കെ,താജ്ദീൻ കുരികുഴി,ഗഫൂർ.പി.യം.പന്തല്ലൂർ,ആദിൽ കൊട്ടപ്പുറം,മുസ്താക് കല്ലായി,ഷമീർ ഷാഹുദ്ദീൻ വർക്കല,തബ്ഷീർ,കബീർ, നൗഫൽ എന്നിവർ അത്താഴവിരുന്നിന്ന് നേതൃത്വം നൽകി നിഹാസ് പാനൂർ സ്വാഗതവും അഷ്‌റഫ്‌ പാലവയൽ വയനാട് നന്ദിയും പറഞ്ഞു


Read Previous

പി സി ഡബ്ലിയു എഫ് ജിദ്ദ കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Read Next

ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ തർതീലിനു പ്രൗഢമായ പരിസമാപ്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »