സൗദി ദേശീയദിനം ആഘോഷിച്ച് മൈത്രി കൂട്ടായ്മ


റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷം മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.

94 മത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഈ രാജ്യം വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ നിശ്ചയദാർഢ്യമാണ് അടിമുടിയുള്ള സൗദി അറേബ്യയുടെ മാറ്റം സാധ്യമാക്കിയ തെന്നും, ഇന്ത്യയും സൗദി അറേബ്യയും എക്കാലവും തുടര്ന്നുവരുന്ന ഊഷ്മള ബന്ധം സൗദിയിൽ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കികാണുന്ന തതെന്നും സംസാരിച്ചവർ പറഞ്ഞു.

ഷംനാദ് കരുനാഗപ്പള്ളി, ബാലു കുട്ടൻ , മജീദ് മൈത്രി, നസീർ ഖാൻ, ഷാനാവാസ് മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു. സാബു കല്ലേലിഭാഗം, ഫത്തഹുദീൻ, അനിൽ കുമാർ, ഷാജഹാൻ കോയിവിള, ഹുസൈൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


Read Previous

കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ’ സൗദി ദേശിയ ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.

Read Next

ജവഹർലാൽ നെഹ്റു അന്തിയുറങ്ങിയ വീടാണ് തന്റേത്. രാജീവ് ഗാന്ധി 1991ൽ കേരളത്തിൽ വന്നപ്പോൾ തന്‍റെ വാപ്പയുടെ കാറിലായിരുന്നു സഞ്ചരിച്ചത്. മഞ്ചേരിയിൽ കരുണാകരനും ആന്റണിയും കാറുമായി കാത്തുനിന്നിട്ടും രാജീവ് ഗാന്ധി കയറിയത് വാപ്പയുടെ കാറിലായിരുന്നു; ഗാന്ധി കുടുംബത്തോട് ഇന്നും ബഹുമാനം, രാഹുലിനെതിരെയുള്ള ഡിഎൻഎ പരാമർശം മയപ്പെടുത്തി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »