Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗഹൃദം പുതുക്കി റിഫ ഇഫ്താർ സംഗമം; മുസ്തഫ കവ്വായിക്ക് യാത്രയയപ്പ് നൽകി; പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു


റിയാദ്: റിയാദിലെ പ്രമുഖ കായിക കൂട്ടായ്മയായ റിഫയുടെ (RIFA) പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ബത്ഹയിലെ അസൽ ക്യാന്റീനിൽ നടന്ന ചടങ്ങിൽ റിഫയുടെ മുൻ സെക്രട്ടറിയേറ്റ് അംഗവും മുൻ വൈസ് പ്രസിഡന്റുമായിരുന്ന മുസ്തഫ കവ്വായിക്ക് സംഘടന ഊഷ്മളമായ യാത്രയയപ്പ് നൽകി.

റിഫ പ്രസിഡന്റ് നബീൽ പാഴൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷാധികാരി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ വളർച്ചയിൽ മുസ്തഫ കവ്വായി നൽകിയ സേവനങ്ങളെ ചടങ്ങിൽ സ്മരിച്ചു. ഭാരവാഹികളായ ഷകീൽ തിരൂർകാട്, നബീൽ പാഴൂർ, ഫൈസൽ, നാസ്സർ മാവൂർ, മുസ്തഫ മമ്പാട്, ജുനൈസ് വാഴക്കാട് എന്നിവർ ചേർന്ന് മുസ്തഫ കവ്വായിക്ക് മൊമെന്റോ നൽകി ആദരിച്ചു.

സമ്മേളനത്തിൽ വെച്ച് റിഫയുടെ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ സെക്രട്ടറിയേറ്റി നെയും വിവിധ വിങ്ങുകളെയും പ്രഖ്യാപിച്ചു.പ്രധാന ഭാരവാഹികൾ:വൈസ് പ്രസിഡന്റുമാർ: ആദിൽ ഷെഹനാഫ് (ഫോക്കസ് ലൈൻ ബ്ല്യൂ), ആബിദ് ഒതായി (ലാറ്റേൺ എഫ്സി), അബ്ദുൽ ഹക്കീം (ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി).ജോയിന്റ് സെക്രട്ടറിമാർ: സാബിത് (സുലൈ എഫ്സി), ഹമീദ് (ബ്ലാസ്റ്റേഴ്സ് വാഴക്കാട് എഫ്സി), ഫൈസൽ കെ.പി (കനിവ് എഫ്സി).

വിവിധ കണ്‍വീനര്‍മാരായി ടെക്നിക്കൽ കമ്മിറ്റി: നൗഷാദ് ചക്കാലക്കൽ , ആഷിഖ്. മീഡിയ: അഷ്‌റഫ്., പബ്ലിക് റിലേഷൻസ്: ബിൻയാമിൻ ബിൽറു, ജിഷു കാഞ്ഞിരാല. വെൽഫെയർ വിങ്: നാസർ, സുലൈം, അജിത്ത്.മാർക്കറ്റിംഗ്: റാഷിദ്, അബ്ദുല്ല.അക്കാദമി ഇൻചാർജ്: ആദിൽ ഷെഹനാഫ്. എന്നിവരെയും തെരഞ്ഞെടുത്തു

റിയാദിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ കൂടുതൽ ആവേശകരമായ ടൂർണമെന്റുകളും കാരുണ്യ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ കാഴ്ചവെക്കാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Read Previous

എണ്ണവില 80 ഡോളർ കടന്നാലും ആശങ്കയില്ല; കരുത്തുറ്റ തന്ത്രങ്ങളുമായി ‘ഫ്ലൈനാസ്’

Read Next

സലാല തുറമുഖത്തെ ഇന്ധന സംഭരണികൾക്ക് നേരെ ആക്രമണം; വൻ ദുരന്തം ഒഴിവായി, ആളപായമില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »