ജീവിതത്തിന്റെ ശക്തിയും സൗന്ദര്യങ്ങളുമെല്ലാം സൗഹൃദങ്ങളാണ്. ആഴത്തിലും പരപ്പിലുമുള്ള സൗഹൃദങ്ങള്‍ക്ക് ആഗ്രഹിക്കാത്തവര്‍ ലോകത്തില്‍ തന്നെ ആരും കാണില്ല. ജീവിതത്തിന് അർത്ഥമുണ്ടാക്കിത്തരുന്നതും പലപ്പോഴും സൗഹൃദങ്ങളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകുന്നതും സൗഹൃദങ്ങളാണ്.

ഓരോ വ്യക്തിയുടെയും ജീവിതത്തെ താങ്ങി നിർത്തുന്ന തൂണുകളിലൊന്നാണ് നല്ല സൗഹൃദങ്ങൾ. ശക്തമായ സൗഹൃദങ്ങള്‍ ഓരോരുത്തര്‍ക്കൊപ്പവും സുരക്ഷാവല നെയ്യുന്നുണ്ട്. ആപത്തില്‍പ്പെടുമ്പോള്‍ ഈ സുരക്ഷാവല രക്ഷയ്ക്ക് എത്തുകയും ചെയ്യാറുണ്ട്. സൗഹൃദത്തിന്റെ പ്രാധാന്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് ജൂലൈ 30 എത്തുകയാണ്
ലോക സൗഹൃദദിനമായി ആചരിക്കുന്നത് ജൂലായ് 30 നാണ്. 2011-ല്‍ യുഎൻ ജനറൽ അസംബ്ലിയാണ് ഈ ദിനം ലോക സൗഹൃദദിനമായി പ്രഖ്യാപിക്കുന്നത്. ജാതി, മതം, മതം, വംശം, വംശം, ഭാഷ, രാഷ്ട്രീയ വിശ്വാസങ്ങൾ, തത്ത്വചിന്ത എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കരുത്. ജനങ്ങളെ ഒന്നിപ്പിക്കുക, ജനത ഒന്നാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ഇതാണ് അന്താരാഷ്ട്ര സൗഹൃദ ദിനത്തിന് പിന്നിലെ അടിസ്ഥാന ആശയം. ജനങ്ങളും രാഷ്ട്രങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള സൗഹൃദം സമൂഹങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതിന് പ്രചോദനമാകുമെന്ന ആശയത്തോടെയാണ് സൗഹൃദ ദിനാചരണം യുഎന്‍ പ്രഖ്യാപിച്ചത്.
സുഹൃത്തുക്കളെ ബഹുമാനിക്കാനും അവര്‍ക്കായി എത്ര സ്‌നേഹവും കരുതലും നൽകിയിട്ടുണ്ടെന്ന് അവരെ അറിയിക്കാനുമുള്ള ദിനമാണിത്. ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സൗഹൃദദിനമായി ആഘോഷിക്കുന്നത്. സ്പെയി നിൽ ജൂലൈ 20, ബൊളീവിയയിൽ ഇത് ജൂലൈ 23, ഫിൻലൻഡിൽ ഫെബ്രുവരി 14 എന്നിങ്ങനെ വ്യത്യസ്ത ദിനങ്ങളിലാണ് സൗഹൃദദിനം ആചരിക്കുന്നത്.
അന്താരാഷ്ട്ര സൗഹൃദ ദിനം 2023 ഉദ്ധരണികൾ
“നിങ്ങൾക്ക് ഒരു മികച്ച സുഹൃത്തിനെ ലഭിക്കുമ്പോൾ കാര്യങ്ങൾ ഒരിക്കലും ഭയാനകമല്ല.” – ബിൽ വാട്ടേഴ്സൺ
“ഉയർച്ചയിലും താഴ്ചയിലും എപ്പോഴും നിങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളാണ് യഥാർത്ഥ സുഹൃത്ത്.” – വാൾട്ടർ വിൻചെൽ
“സൗഹൃദം സ്നേഹത്തിന്റെ ഏറ്റവും സ്ഥിരമായതും നിലനിൽക്കുന്നതും ഏറ്റവും അടിസ്ഥാനപരവുമായ ഭാഗമാണ്.” -എഡ് കണ്ണിംഗ്ഹാം
ലോകത്ത് വിശദീകരിക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യമാണ് സൗഹൃദം. ഇത് സ്കൂളിൽ പഠിക്കുന്ന കാര്യമല്ല. എന്നാൽ സൗഹൃദത്തിന്റെ അർത്ഥം നിങ്ങൾ പഠിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ശരിക്കും ഒന്നും പഠിച്ചിട്ടില്ല.” – മുഹമ്മദ് അലി
“സൗഹൃദം ഒരു ജീവിതത്തെ പ്രണയത്തേക്കാൾ ആഴത്തിൽ അടയാളപ്പെടുത്തുന്നു. സ്നേഹം ആസക്തിയിലേക്ക് അധഃപതിക്കും, സൗഹൃദം ഒരിക്കലും പങ്കിടലല്ലാതെ മറ്റൊന്നുമല്ല. ”- എലീ വീസൽ