ഏ​പ്രി​ൽ 29 മു​ത​ൽ സ​ന്ദ​ർ​ശ​നവി​സ​ക്കാ​ർ​ക്ക് മ​ക്ക​യി​ലേ​ക്ക് വി​ല​ക്ക്


ജി​ദ്ദ: ഏ​പ്രി​ല്‍ 29ന് മ​ക്ക​യി​ല്‍ സ​ന്ദ​ര്‍ശ​ന വി​സ​ക്കാ​ര്‍ക്കു​ള്ള വി​ല​ക്ക് ​നി​ല​വി​ല്‍ വ​രു​മെ​ന്ന് അധികൃതർ അറിയിച്ചു. ദു​ല്‍ഖ​അ്ദ് ഒ​ന്നു (ഏ​പ്രി​ല്‍ 29) മു​ത​ല്‍ ദു​ല്‍ഹ​ജ്ജ് 14 (ജൂ​ണ്‍ 11) വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സ​ന്ദ​ര്‍ശ​ന​വി​സ​ക്കാ​ര്‍ മ​ക്ക​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നും അവിടെ താമസിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം സ​ന്ദ​ര്‍ശ​ന വി​സ​ക്കാ​ര്‍ക്ക് ഹ​ജ്ജ് ക​ര്‍മം നി​ര്‍വ​ഹി​ക്കാ​നും അ​നു​മ​തി​യി​ല്ല. പു​തു​താ​യി ഇ​ഷ്യു ചെ​യ്യു​ന്ന വി​സി​റ്റ് വി​സ​ക​ളി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം രേഖപ്പെടു ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹ​ജ്ജ്​ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാഗമായാണ്‌ ഈ നടപടി.


Read Previous

വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട; ചട്ടങ്ങൾ മാറ്റി സർക്കാർ

Read Next

കായംകുളം പ്രവാസി അസോസിയേഷന് നവ നേത്ര്യത്വം, ഇസ്ഹാഖ് ലവ് ഷോർ പ്രസിഡണ്ട്‌, ഷിബു ഉസ്മാൻ ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »