Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ’; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്


ഹൈദരബാദ്: ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരിടണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. ‘തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റ്’ എന്ന അന്താരാഷ്ട്ര പരിപാടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതിന്റെ ഭാഗമായാണ് നീക്കം. തെരുവുകളുടെ പേരുകളിലൂടെയാണ് തെലങ്കാനയും തലസ്ഥാനമായ ഹൈദരാബാദും ലോകോത്തര ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുന്നത്.

ആഗോളതലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടേയും വന്‍കിട കോര്‍പ്പറേഷനുകളുടേയും പേരുകള്‍ റോഡുകള്‍ക്ക് ഇടുന്നത് ഇരട്ട ലക്ഷ്യം നിറവേറ്റുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ആദരവ് നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് പ്രചോദനമാവുകയാണ് മറ്റൊരുലക്ഷ്യം. അതോടൊപ്പം തന്നെ ഹൈദരാബാദിനെ ആഗോള അംഗീകാരത്തില്‍ ഉന്നത തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈദരബാദിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ട്രംപിന്റെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റോഡിന് ഡോണള്‍ഡ് ട്രംപ് അവന്യൂ എന്ന് പേരിടും. കൂടാതെ ലോകത്തിലെ പ്രമുഖ ടെക് ഭീമന്മാരുടെ പേരുകളും ഹൈദരാബാദിലെ പ്രധാന റോഡുകള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎസിന് പുറത്ത് ഏറ്റവും വലിയ ക്യാമ്പസ് ഹൈദാരാബാദില്‍ വികസിപ്പി ക്കുന്ന ഗൂഗിളിനോടുള്ള ആദരസൂചകമായി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ പ്രധാനഭാഗത്തിന് ഗൂഗിള്‍ സ്ട്രീറ്റ് എന്ന് പേരിടും.

മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജങ്ഷന്‍ എന്നിവയാണ് പരിഗണനയിലാണ്. നെഹ്‌റു ഔട്ടര്‍ റിങ് റോഡിനെ രവിര്യാലയിലെ ഫ്യൂച്ചര്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് റേഡിയല്‍ റോഡ് പത്മഭൂഷണ്‍ രത്തന്‍ ടാറ്റയുടെ പേരിലാണ് അറിയപ്പെടുക. രവിര്യാല ഇന്റര്‍ചേഞ്ച് ഇതിനകം ‘ടാറ്റ ഇന്റര്‍ചേഞ്ച്’ ആക്കിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ റോഡുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പേരുകള്‍ മാറ്റാന്‍ ഇത്രയധികം താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ചരിത്രവും അര്‍ത്ഥവുമുള്ള പേരു കള്‍ നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്ന് തിരികെ മാറ്റണമെന്ന് ബിജെപി നേതാവ് സഞ്ജയ് കുമാര്‍ റെഡ്ഡി പറഞ്ഞു.


Read Previous

ഖുര്‍ ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും; മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ്

Read Next

വിധി എന്തായാലും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം, സിനിമാ മേഖലയില്‍ സ്ത്രീസംരക്ഷണം ഒരുക്കാന്‍ ഉടന്‍ നിയമനിര്‍മ്മാണം: മന്ത്രി സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »