Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൺസോൾഡിൽ നിന്നും ഏറ്റവും മൂല്യമേറിയ താരത്തിലേക്ക്; കോടിത്തിളക്കത്തിൽ ഈ ധാരാവിക്കാരി


ബെംഗളൂരു: ചിലര്‍ അങ്ങനെയാണ് ചാരത്തില്‍ നിന്നാവും ഉയിര്‍ത്തെഴുന്നേല്‍പ്പ്. ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സിമ്രാൻ ഷെയ്ഖിന്‍റെയും കഥ ഏറെക്കുറെ ഇതു തന്നെയാണ്. വനിതാ പ്രിമീയർ ലീഗിന്‍റെ (WPL 2025) പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് സിമ്രാൻ ഷെയ്ഖ്.

1.90 കോടി രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈ ഓള്‍റൗണ്ടറെ ടീമിലേക്ക് എത്തിച്ചത്. വാശിയേറിയ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു സിമ്രാനായി ഗുജറാത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഏറെ കഷ്‌ടതകളോട് പടവെട്ടി വളര്‍ന്ന സിമ്രാന്‍ വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ യുപി വാരിയേഴ്‌സിന്‍റെ താരമായിരുന്നു.

എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് വെറും 29 റണ്‍സ്. ഇതോടെ ഫ്രാഞ്ചൈസി കയ്യൊഴിഞ്ഞ താരം 2024 സീസണില്‍ അണ്‍സോള്‍ഡായി. ഇവിടെ നിന്നാണ് കോടിത്തിളക്കമുള്ള താരമായി സിമ്രാന്‍ മാറിയത്.

ഇതിന് വഴിവച്ചത് അടുത്തിടെ അവസാനിച്ച സീനിയർ വനിതാ ടി20 ട്രോഫിയിലെ മികച്ച പ്രകടനവും. 11 മത്സരങ്ങളില്‍ നിന്നും 176 റൺസായിരുന്നു 22-കാരി അടിച്ച് കൂട്ടിയത്. ചലഞ്ചർ ട്രോഫി നേടിയ ഇന്ത്യ ഇ ടീമിലും സിമ്രാൻ അംഗമായിരുന്നു.

അതേസമയം 16-കാരിയായ തമിഴ്‌നാട്ടുകാരി ജി കമാലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇന്ത്യയുടെ അണ്ടർ 19 ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് കമാലിനി. അണ്ടർ 19 ടി20 ട്രോഫിയിൽ തമിഴ്‌നാടിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കായിരുന്നു 16-കാരിയ്‌ക്കുണ്ടായിരുന്നത്.

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ (1.60 കോടി- ഗുജറാത്ത് ടൈറ്റന്‍സ്), ഉത്തരാഖണ്ഡ് സ്‌പിന്നര്‍ പ്രേമ റാവത്ത് (1.20 കോടി- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നിവരാണ് ഈ ലേലത്തില്‍ കോടിപതികളായ മറ്റ് താരങ്ങള്‍.


Read Previous

മന്ത്രിസഭ വികസിപ്പിച്ച് മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സർക്കാർ; 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു

Read Next

ഏഴാം വയസിൽ അച്ഛന്റെ പകരക്കാരനായി, വിരലുകളാൽ തീർത്ത മാന്ത്രികത; തബലയെ വിശ്വത്തോളം ഉയർത്തിയ മഹാപ്രതിഭ, ‘ഇതാണെന്‍റെ പ്രാര്‍ഥന, അല്ലാ രഖ പറഞ്ഞു’, കുഞ്ഞു സാക്കിര്‍ ഹുസൈന്‍റെ ചെവികളില്‍ ആദ്യം കേട്ടത് തബലയുടെ താളങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »