Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി


തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ നയം പുതുക്കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് റദ്ദാക്കിയാല്‍ ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് 24 മണിക്കൂറിനു ള്ളില്‍ പണം തിരിച്ചുനല്‍കും. ടിക്കറ്റ് റീഫണ്ടിന് കാലതാമസം നേരിട്ടാല്‍ ഉദ്യോഗസ്ഥ നില്‍ നിന്നു പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

രണ്ട് മണിക്കൂറില്‍ അധികം വൈകി ബസ് പുറപ്പെടുകയോ സര്‍വീസ് മുടങ്ങുകയോ ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും. തകരാന്‍, അപകടം മറ്റെന്തെങ്കിലും കാരണങ്ങളാല്‍ സര്‍വീസ് പൂര്‍ണമായി നടത്താതെ വന്നാല്‍ രണ്ട് ദിവസത്തിനകം റീഫണ്ട് ചെയ്യും. കാലതാമസം നേരിട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നു പിഴയായി ഈ തുക ഈടാക്കും

സാങ്കേതിക തകരാര്‍ മൂലം ട്രിപ് ഷീറ്റില്‍ ടിക്കറ്റ് വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ യാത്ര മുടങ്ങുകയാണെങ്കിലും നിശ്ചിത പിക്കപ് പോയിന്റില്‍നിന്നു യാത്രക്കാരനെ ബസില്‍ കയറ്റാതിരുന്നതിനു കെഎസ്ആര്‍ടിസി ഉത്തരവാദി ആണെങ്കിലും മുഴുവന്‍ തുകയും തിരികെ നല്‍കും.

ഷെഡ്യൂള്‍ ചെയ്ത ഉയര്‍ന്ന ക്ലാസിനു പകരം താഴ്ന്ന ക്ലാസ് സര്‍വീസ് ഉപയോഗിച്ചെങ്കില്‍ യാത്രാനിരക്കിലെ വ്യത്യാസമായിരിക്കും തിരികെ ലഭിക്കുക. കൂടാതെ ഓണ്‍ലൈന്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ ബസില്‍ സാധാരണ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ടിവന്നാല്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.


Read Previous

ശ്വാസകോശത്തിൽ അണുബാധ; സൽമാൻ രാജാവിന്റെ ചികിത്സ തുടരും

Read Next

പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടു,​ സ്ഥിരീകരിച്ച് ഇറാൻ ദേശീയ മാദ്ധ്യമങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »