ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ഫോർക റമദാന്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അംഗ സംഘടനാ പ്രതിനിധികളും വിവിധ സംഘടനക ളുടെ നേതൃത്വനിരയിലുള്ള പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

ഷഫീഖ് ഹാഷിമി ഉസ്താദിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്‌കാര്യ പരിപാടി ഡോ.. മജീദ് ചിങ്ങോലി ഉദ്ഘാടനം നിർവഹിച്ചു. ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുൽ ജലീൽ റമദാൻ സന്ദേശം നൽകി. തുടർന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൺ ഷഹനാസ് അബ്ദുൾ ജലീൽ മുഖ്യ പ്രഭാഷണം നടത്തി.
വർത്തമാനകാലത്ത് പ്രസക്ത വിഷയമായ മയക്കമരുന്ന് മാനവരാശിക്ക് വരുത്തുവാൻ പോകുന്ന വിപത്തിനെതിരെ നാം സജ്ജരാകണം, കൗമാര പ്രയാക്കാരെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിപണനം വരും തലമുറയെ നശിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളതാണന്ന് അവര്‍ അഭിപ്രായപ്പെട്ടു.

സാമുഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, സലിം കളക്കര (ഓ ഐ സി സി ), സി പി. മുസ്‌തഫ,(കെ എം സി സി & എന്‍ ആര്‍ കെ ചെയര്‍മാന്‍) സെബിന്‍ ഇക്ബാല്‍(കേളി) സുരേന്ദ്രന്‍ കൂട്ടായി (എന്‍ ആര്‍ കെ ജനറല്‍ കണ്‍വീനര്‍), പുഷ്പരാജ് ( ഇന്ത്യന്‍ എംബസ്സി ഉധ്യോഗസ്ഥന്‍), അബ്ദുല്‍ സലിം അര്‍ത്തില്‍ (ലിയോ ടെക് സി ഇ ഒ) , സുധീര്‍ കുമ്മില്‍( നവോദയ), മുഹമ്മദ് ഷഫീക്, അബ്ദുള്ള വല്ലാഞ്ചിറ, മീഡിയ ഫോറം പ്രതിനിധികളായ നസറുദീൻ. വി ജെ, ഷംനാദ് കരുനാഗപള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍,(ഫോര്‍ക വൈസ് ചെയര്‍മാന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കൃപ കായംകുളം, മാസ് റിയാദ്, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ, മൈത്രി കരുനാഗപ്പള്ളി, റിമാല്‍ മലപ്പുറം, വടകര എൻആർഐ, ഇവ ആലപ്പുഴ, കിയ കൊടുങ്ങല്ലൂർ, കൊട്ടാരക്കര അസോസി യേഷൻ, കൊയിലാണ്ടി നാട്ടുകൂട്ടം, നന്മ കരുനാഗപ്പള്ളി, എംഡിഎഫ്, വാവ വണ്ടൂർ, റീക്കോ എടത്തനാട്ടുക്കര, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, ഇലിപ്പിക്കുളം ജമാഅത്ത്, കൂട്ടിക്കൽ പ്രവാസി അസോസിയേഷൻ, പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ , വലപ്പാട് ചാരിറ്റബിള്‍ പ്രവാസി അസോസിയേഷന്‍, നമ്മൾ ചാവക്കാട്ടുക്കാർ, റാന്നി പത്തനംതിട്ട, മഞ്ചേരി വെൽഫെയർ, തലയാട് വെൽഫെയർ അസോസിയേഷൻ, പെരിന്തൽമണ്ണ പ്രവാസി, താമരകുളം പ്രവാസി അസോസിയേഷൻ, ഫ്രണ്ട് ഓഫ് കാലിക്കറ്റ്,. കനിവ്,. ഒരുമ കാലിക്കറ്റ്‌എന്നീ സംഘടനാ പ്രധിനിധികളെ ഷാൾ അണിയിച് ആദരിച്ചു. യോഗത്തിന് ജനറൽ കൺവീനർ ഉമ്മർ മുക്കം സ്വാഗതവും. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ഷാഹിന്‍ ആമുഖവും ട്രഷറര്‍ ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.
അലക്സ് കൊട്ടാരക്കര, ഗഫൂർ കൊയിലാണ്ടി, സലിം പള്ളിയിൽ, സൈഫ് കായംകുളം, സൈദ് മീൻ ചന്ത, സൈഫ് കൂട്ടുങ്കൽ, മജീദ് മൈത്രി, അഖിനാസ് കരുനാഗപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
