Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസംബര്‍ 20ന്


റിയാദ്: സംരംഭകരാകാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോസത്സഹിപ്പിക്കു ന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് എംഇഎസ് റിയാദ് ചാപ്റ്റര്‍ ഒരുക്കുന്ന ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുക്കുന്നത്. ടി എക്‌സ് ബിസിനസ് ഇക്കോ സിസ്റ്റവുമായി ചേര്‍ന്നാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/P7U8gnCJiJ4ss1ye6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ 0508385294, 0558919537 നമ്പരുകളില്‍ ലഭ്യമാണെന്നും സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ബിസിനസ്സിലുളള അഭിരുചി കണ്ടെത്താനും വളര്‍ത്തി ക്കൊണ്ടുവരാനും ക്യാമ്പ് സഹായിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭക സാധ്യതകള്‍, പ്രശ്‌ന പരിഹാര കഴിവ്, സാമ്പത്തിക അവബോധം, മാര്‍ക്കറ്റിംഗ് എന്നിവ ഉള്‍പ്പെടെ അടിസ്ഥാന ആശയങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സംവദിക്കാ അവസരം ലഭിക്കും.

ഓരോ ക്ലാസിലേയും പാഠ്യപദ്ധതികള്‍ മികച്ച അക്കാദമിക് അടിത്തറ നല്‍കുന്നുണ്ടെങ്കിലും നിര്‍മ്മിത ബുദ്ധി, ഓട്ടോമേഷന്‍ എന്നിവ അതി വേഗം സ്വാധീനിക്കുന്ന കാലത്ത് പാഠ്യപദ്ധതിക്കു പുറമേ പ്രായോ ഗിക പഠനാനുഭവങ്ങളും ലൈഫ് സ്‌കില്ലുകളും കുട്ടികള്‍ക്ക് ലഭിക്കേണ്ടത് ആവശ്യമാണ്. ഈ പശ്ചാത്തല ത്തിലാണ് ബൂട്ട്ക്യാമ്പ് ഒരുക്കുന്നത്. ടിഎക്‌സ് ബിസിനസ് ഇക്കോസിസ്റ്റം സ്ഥാപകനും പ്രായോഗിക പരിചയഷധമധളള ബിസിനസ് കോച്ച് ഫസല്‍ റഹ്മാന്‍ ക്യാമ്പ് നയിക്കും. ഭാവിയെ ആത്മവിശ്വാസത്തോ ടെ നേരിടാന്‍ യുവതലമുറയെ സജ്ജരാക്കാന്‍ എംഇഎസ് റിയാദ് ചാപ്റ്ററിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്പരിപാടി. വാര്‍ത്താ സമ്മേളനത്തില്‍ എംഇഎസ് റിയാദ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി നവാസ് റഷീദ്, സെക്രട്ടറി ഷഫീഖ് പാനൂര്‍, എഡ്യൂക്കേഷന്‍ വിംഗ് കണ്‍വീനര്‍മാരായ യതി മുഹമ്മദ്, അബൂബക്കര്‍ മഞ്ചേരി എന്നിവര്‍പങ്കെടുത്തു.


Read Previous

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കും

Read Next

വ്യാജ ഏജന്റുമാരെ സൂക്ഷിക്കുക ; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »