സോവിയറ്റ് നേതാവിന്‍റെ ഓർമയ്ക്കായി കലെെജ്ഞർ മകന് സ്റ്റാലിൻ എന്ന് പേരിട്ടു; ഇപ്പോള്‍ മന്ത്രിസഭയില്‍ ഗാന്ധിയും നെഹ്‌റുവും


ചെന്നെെ: തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്ന എട്ടാമത്തെ വ്യക്തിയായ എം.കെ. സ്റ്റാലിന്റെ മന്ത്രിസഭയിൽ ഈ മഹാരഥൻമാരുടെ പേരുകളോടു കൂടിയ മന്ത്രിമാർ ഉണ്ടെന്നത് കൗതുകമുണർത്തുന്നതാണ്.ആ​ർ. ഗാ​ന്ധി, കെ.​എ​ൻ. നെഹ്‌റു എ​ന്നി​വ​രാ​ണ് ആ മന്ത്രിമാ​ർ. ആ​ർ. ഗാ​ന്ധി, സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്‌സ്റ്റൈയിൽസ് മന്ത്രിയാണ്. കെ.എൻ. നെഹ്‌റുവാകട്ടെ ന​ഗര വികസനവും മുനിസിപ്പൽ ഭരണ വകുപ്പുമാണ് കൈകാര്യം ചെയ്യുക. സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി മകന് സ്റ്റാലിൻ എന്ന് പേരിട്ട കലെെജ്ഞർപോലും തന്റെ മകന്റെ മന്ത്രിസഭയിൽ നെഹ്‌റുവും ​ഗാന്ധിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാണില്ല.

റാണിപേട്ട് ജില്ലയിൽ നിന്നും നാലു തവണ എം.എൽ.എ ആയിട്ടുളള ആർ. ​ഗാന്ധി ആദ്യമായാണ് മന്ത്രി ആകുന്നത്. കെ.എൻ. നെഹ്‌റുവാകട്ടെ തിരുച്ചിറപ്പളളിയിൽ നിന്നുളള ഡി.എം.കെയുടെ ശക്തനായ നേതാവാണ്. അദ്ദേഹം നാലാം തവണയാണ് ഡി.എം.കെ മന്ത്രിസഭയിൽ അംഗമാവുന്നത്.​ഗാന്ധി എന്ന് പേരുളള രണ്ടാമതൊരാൾ കൂടി തമിഴ്നാട് നിയമസഭയിൽ എത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പേര് എം.ആർ. ​ഗാന്ധിയെന്നാണ്. നാഗർകോവിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച ഇദ്ദേഹം ബി.ജെ.പി അംഗമാണ്. മനസാക്ഷിയെ തൊട്ട് സത്യപ്രതിജ്ഞചൊല്ലി അധികാരത്തിലേറ്റ സ്റ്റാലിനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ​ഗാന്ധിയും നെഹറുവുമെല്ലാം തമിഴ്മക്കൾക്കായി കരുതിവച്ചിരിക്കുന്നതെന്താണെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

എം.കെ. സ്റ്റാലിൻ ജനിച്ച് നാലാം ദിവസമാണ് ജോസഫ് സ്റ്റാലിൻ അന്തരിച്ചത്. പെരിയാറിനെ പരിചയപ്പെട്ടിരുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റാകുമായിരുന്നുവെന്ന് പലതവണ പറഞ്ഞിട്ടുള്ള എം. കരുണാനിധി സോവിയറ്റ് നേതാവിന്റെ ഓർമയ്ക്കായി ആ പേരു നൽകുകയായിരുന്നു.


Read Previous

എഴുത്തുകാരൻ ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ.

Read Next

ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കരുനാഗപ്പള്ളി സ്വദേശി നാട്ടില്‍ നിര്യാതനായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »