ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ഗണേഷ് അധ്യക്ഷനായ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങള്‍ രാജി വെച്ചു. പ്രസിഡന്റായ ഗണേഷിന്റെ ഏകാധിപത്യ നടപടി യില്‍ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പദ്മ കഫേ നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന് കാണിച്ച് ഗണേഷിനെതിരെ പരാതിയും നല്‍കിയിരുന്നു. ഗണേഷിന്റെ ഏകാധിപത്യ നടപടികളില്‍ ഒരു വിഭാഗം എന്‍എസ്എസ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. താലൂക്ക് യൂണിയനില്‍ 19 അംഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിലെ 10 പേരാണ് രാജിവെച്ചത്.
അതേസമയം താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയന് ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.
