ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍ ഈ രീതിയില്‍ പണം കണ്ടെത്തുമ്പോള്‍ അവര്‍ വില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മനോഹരമായ ബോട്ടുകളും വീട്ടുപകരണങ്ങളുമായി തിരിച്ചുവരും.
2016 ല്‍ ഒരു എന്‍ജിഒ സ്ഥാപിതമായത് മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകളായും ഫര്‍ണിച്ചറുകളായും കടല്‍ത്തീരത്തേക്ക് തിരിച്ചുവരികയാണ്. അന്നുവരെ കുന്നു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി ലാമു പോരാടുകയായിരുന്നു. 30,000 പേര്‍ താമസിക്കുന്ന ലാമു ദ്വീപില്‍, മാലിന്യ സംസ്‌കരണം ഇല്ലായിരുന്നു. ജനസംഖ്യ വര്‍ദ്ധിച്ചത് അനുസരിച്ച് പ്ലാസ്റ്റിക്കുകള്‍ തുടര്‍ച്ചയായി അതിന്റെ തീരത്തേക്ക് ഒഴുകി. ഈ പ്രദേശത്ത് പ്ലാസ്റ്റിക് വേര്‍തിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. മാലിന്യങ്ങള്‍ കുന്നുകൂടാനും ദ്വീപിന് കുറുകെ കടലിലേക്ക് വീശാനും പല സന്ദര്‍ഭങ്ങളിലും പരസ്യമായി കത്തിക്കാനും എല്ലാം ഇത് ഇടയാക്കി. എന്നാല്‍ 2017 ല്‍ എന്‍ജിഒ കൊണ്ടുവന്ന ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പദ്ധതിയോടെ കഥമാറി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് അര്‍ത്ഥമില്ലെന്ന് കാണിക്കാന്‍ 2017ല്‍, പരമ്പരാഗത അറിവുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അവര്‍ ലോകത്തിലെ ആദ്യത്തെ റീസൈക്കിള്‍ പ്ലാസ്റ്റിക് ബോട്ട് നിര്‍മ്മിച്ചതോടെ കഥമാറി. പിന്നാലെ തദ്ദേശീയമായ പൈതൃകവും അറിവും വൈദഗ്ധ്യവും അടിസ്ഥാനമാക്കി പ്രാദേശിക ബോട്ട് നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി ഒരു ഹെറിറ്റേജ് ബോട്ട് നിര്‍മ്മാണ പരിശീലന കേന്ദ്രം സ്ഥാപിച്ചു.
ലാമു ദ്വീപസമൂഹത്തില്‍ പ്രോജക്ട് ടീം ഇതിനകം തന്നെ ആദ്യത്തെ പ്ലാസ്റ്റിക് റിക്കവറി ആന്‍ഡ് റീസൈക്ലിംഗ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. വ്യത്യസ്ത തരം പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഗവേഷണവും രൂപകല്‍പ്പനയും ത്വരിതപ്പെടുത്തുക എന്നതുമായിരുന്നു ഫ്‌ലിപ്ഫ്‌ലോപ്പി പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ബോട്ട് നിര്‍മ്മാണത്തിനുള്ള പരമ്പരാഗത സാങ്കേതിക വിദ്യകളും റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്നതിന് ഒരു പൈതൃക ബോട്ട് നിര്‍മ്മാണ പരിശീലന കേന്ദ്രം കൂടി സ്ഥാപിച്ചിരിക്കുകയാണ്.