ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവായി അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ തെരഞ്ഞെടുത്തു. കൊടിക്കുന്നില്‍ സുരേഷ് എംപിയെ പാര്‍ട്ടി ചീഫ് വിപ്പായും നിയമിച്ചു. ഇവരെ നിയമിച്ച വിവരം അറിയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തയച്ചു.

മാണിക്കം ടാഗോർ എംപി, മുഹമ്മദ് ജാവേദ് എന്നിവരെ പാർട്ടി വിപ്പുമാരായും നിയമിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽഗാന്ധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരെ കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അനുമോദിച്ചു.
ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യക ക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
