ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. 58 ടെസ്റ്റിൽ 104 ഇന്നിങ്സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാന്‍ ഏറ്റവും യോഗ്യന്‍ ഗംഭീറാണെന്ന് ജയ് ഷാ പറഞ്ഞു. പുതിയ യാത്രയിൽ ഗംഭീറിനു പൂര്‍ണ പിന്തുണയേകാൻ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു. അടുത്ത മൂന്നര വര്‍ഷത്തേക്കാണ് കരാര്‍. 2027 ഡിസംബര്‍ 31 വരെയാണ് നിയമനം. കഴിഞ്ഞവർഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.
2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്റസ്മാനായിരുന്നു. ഗംഭീറിന്റെ മേല്‍ നോട്ടത്തില്‍ കൊല്‍ക്കത്ത ഐപില്‍ ജേതാക്കളായിരുന്നു. ഇന്ത്യൻ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം രാജി വച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്.
2003 ഏപ്രിൽ 11ന് ബംഗ്ലദേശിനെതിരെ ഏകദിന മത്സരം കളിച്ചാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2016ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിച്ച് കരിയർ അവസാനിപ്പിച്ചു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമായിരുന്നു.
- വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9,000 ഇന്ത്യക്കാര്‍; തുർക്ക്മെനിസ്ഥാനും അർമേനിയയും വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും; ഒഴിപ്പിക്കാൻ കേന്ദ്രം
- പശ്ചിമേഷ്യയിൽ റഷ്യയുടെ നേരിട്ടുള്ള ഇടപെടൽ; അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ; അമേരിക്കൻ പടക്കപ്പലുകളുടെ നീക്കം റഷ്യ ഇറാന് ചോർത്തി നൽകുന്നു; പശ്ചിമേഷ്യയിൽ പുടിന്റെ ‘മാസ്റ്റർ ഗെയിം’!” ഇറാൻ-റഷ്യ സൈനിക കൂട്ടുകെട്ട് ശക്തം
- ഒറ്റയാൻ കളി വേണ്ട, ഒത്തൊരുമിച്ചുള്ള പോരാട്ടം മതി; കേരളത്തിൽ വേണ്ടത് ‘സംഘനൃത്തം’; കോൺഗ്രസിലെ പടലപ്പിണക്കങ്ങൾക്കെതിരെ രാഹുലിന്റെ സർജിക്കൽ സ്ട്രൈക്ക്!”
- ഇരുട്ടടിയായി സാമ്പത്തിക പ്രതിസന്ധിയും, യുദ്ധത്തിൽ പണികിട്ടിയത് പാകിസ്ഥാന്
- സ്ത്രീകൾക്കും യുവാക്കൾക്കും കോളജ് വിദ്യാർത്ഥിനികൾക്കും കൈനിറയെ വാഗ്ദാനങ്ങൾ; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി രാഹുൽ ഗാന്ധി.” മോദി രാജ്യത്തെ വഞ്ചിച്ചു, കേരളത്തിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട്; എപ്സ്റ്റീൻ ഫയലുകൾ പരാമർശിച്ച് രാഹുലിന്റെ കടന്നാക്രമണം.
