Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്; കരുതലോടെ മറ്റ് രാജ്യങ്ങള്‍: ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍


ജറുസലേം: ഗാസയിലെ ഭാവി നടപടികള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് രൂപീകരിച്ച ഗാസ സമാധാന സമിതിയോട് ഇസ്രയേലിന് എതിര്‍പ്പ്. ‘ബോര്‍ഡ് ഓഫ് പീസി’നുകീഴിലുണ്ടാക്കിയ 11 അംഗ ‘ഗാസാ എക്‌സിക്യുട്ടീവ് ബോര്‍ഡി’നോടാണ് ഇസ്രയേല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

ഗാസാ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതിനുള്ള ഈ സമിതിയുണ്ടാക്കിയത് ഇസ്രയേലുമായി ആലോചിച്ചല്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഇതേക്കുറിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിക്കാന്‍ ഇസ്രയേലി വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.

‘ബോര്‍ഡ് ഓഫ് പീസ്’, ഗാസയുടെ ഭരണ കാര്യങ്ങള്‍ നോക്കുന്നതിനുള്ള പാലസ്തീനിയന്‍ സമിതി, ഗാസാ എക്‌സിക്യുട്ടീവ് ബോര്‍ഡ് എന്നിവയെ ഉള്‍പ്പെടുത്തി ഗാസയുടെ ഭാവി തീരുമാനിക്കാനാണ് ട്രംപ് ഉദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

അതേസമയം ‘ബോര്‍ഡ് ഓഫ് പീസി’ല്‍ ചേരാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണത്തോട് കരുതലോടെയാണ് മറ്റ് രാജ്യങ്ങളുടെ പ്രതികരണം. ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്ന സംവി ധാനം എന്ന നിലയ്ക്കാണ് ട്രംപ് ‘ബോര്‍ഡ് ഓഫ് പീസ്’ വിഭാവനം ചെയ്തിരിക്കുന്നത്.

‘സംഘര്‍ഷമുള്ളതോ സംഘര്‍ഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളില്‍ സ്ഥിരത കൈവരുത്തു ന്നതിനും നിയമാനുസൃതവുമായ ഭരണം പുനസ്ഥാപിക്കുന്നതിനും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന തിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന’ എന്നാണ് അറുപതോളം രാജ്യങ്ങള്‍ക്ക് അമേരിക്ക അയച്ച കരട് പ്രമാണ രേഖയില്‍ ‘ബോര്‍ഡ് ഓഫ് പീസി’നെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണ രേഖയ്‌ ക്കൊപ്പം ഇതില്‍ ചേരാനുള്ള ക്ഷണപത്രവുമുണ്ട്.

ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഹംഗറി, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യന്‍ കമ്മിഷന്‍, പശ്ചിമേഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ക്ഷണപത്രം അയച്ചത്. ഇതില്‍ ട്രംപുമായി നല്ല അടുപ്പമുള്ള ഹംഗറി മാത്രമാണ് ക്ഷണം സ്വീകരിച്ചത്.

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും പുനര്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി സമാധാന സമിതിയുണ്ടാക്കാനാണ് യു.എന്‍ രക്ഷാസമിതി അനുമതി നല്‍കിയത്. അതിന് 2027 വരെയേ കാലാവധിയുള്ളൂ. എന്നാല്‍ ‘ബോര്‍ഡ് ഓഫ് പീസ്’ അതുകഴിഞ്ഞും തുടരുമെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്.

ട്രംപ് നിരന്തരം വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണോ ഇത് ഉണ്ടാക്കുന്നതെന്ന ആശങ്ക വിമര്‍ശകര്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് ‘ട്രംപിന്റെ ഐക്യരാഷ്ട്ര സഭ’യാണെന്ന് യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പറഞ്ഞതായി ‘റോയിറ്റേഴ്‌സ്’ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ട്രംപ് ആജീവനാന്ത അധ്യക്ഷനായ ബോര്‍ഡില്‍ മൂന്ന് വര്‍ഷത്തെ അംഗത്വമാണ് ഒരു രാജ്യത്തിനു നല്‍കുക. സ്ഥിരാംഗമാകാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ 100 കോടി ഡോളര്‍ (9000 കോടി രൂപ) വീതം നല്‍കണം. അംഗത്വം പുതുക്കി നല്‍കണോ വേണ്ടയോ എന്നത് അധ്യക്ഷന്റെ തീരുമാനമായിരിക്കും.

അധ്യക്ഷന് അംഗ രാജ്യത്തെ പുറത്താക്കാനുള്ള വീറ്റോ അധികാരമുണ്ടാകും. ബോര്‍ഡിന്റെ ഔദ്യോഗിക മുദ്ര അംഗീകരിക്കുന്നത് അദേഹമാകും. സംഘടനയുടെ പണത്തിന്റെ നിയന്ത്രണവും ട്രംപിനാകുമെന്നാണ് കരട് പ്രമാണത്തിലെ സൂചന. പിന്‍ഗാമിയെ നിര്‍ദേശിക്കേണ്ടതും ട്രംപ് തന്നെയാണ്.


Read Previous

ഇറാനിൽ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഭരണകൂടം; 16500 ൽ അധികം പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Read Next

വിഎസും കോടിയേരിയും കുഞ്ഞൂഞ്ഞും ഇല്ലാത്ത തെരഞ്ഞെടുപ്പ്; അടിമുടി മാറിയ നേതൃനിര, അധികാര കസേരയില്‍ ആര് മുത്തമിടും?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »