Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസ സമാധാന പദ്ധതി വിശദീകരിച്ചു; ഇന്ത്യ-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്താന്‍ നെതന്യാഹു – മോദി ചര്‍ച്ച


ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ചൊവ്വാഴ്ചയായി രുന്നു ഇരുവരുടെയും ടെലിഫോണ്‍ സംഭാഷണം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ചാണ് മോദിയുടെ പ്രതികരണം ആരംഭിക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രായേല്‍ ജനതയ്ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നു എന്നും മോദി പറഞ്ഞു.

ഇന്ത്യ – ഇസ്രയേല്‍ നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായുള്ള മാര്‍ഗങ്ങള്‍, ഭീകരവാദത്തി നെതിരായ പോരാട്ടം, പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയമായെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഹമാസിന് എതിരായ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിച്ചതിന് പിന്നാലെ നടപ്പാക്കുന്ന ഗാസ സമാധാന പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് നെതന്യാഹു മോദിയെ വിശദീകരിച്ചു എന്നും ചര്‍ച്ച സംബന്ധിച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മേഖലയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ മോദി നെതന്യാ ഹുവിന് വാഗ്ദാനം ചെയ്തതായും പ്രസ്താവന വ്യക്തമാക്കുന്നു.


Read Previous

മദീന വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് ചികിത്സയിലിരുന്ന 9 വയസുകാരി

Read Next

ബെല്ല 1′ പെട്ടന്ന് ‘മാരിനേര’യായി; യു.എസ് ഉപരോധമുള്ള എണ്ണക്കപ്പലിന് സംരക്ഷണവുമായി റഷ്യന്‍ അന്തര്‍ വാഹിനിയുമെത്തി: തീ പിടിക്കുമോ അറ്റ്ലാന്റിക് സമുദ്രത്തില്‍?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »