Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലബനാനില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ജിസിസി; ലബനാനിന് സഹായ വാഗ്ദാനവുമായി സൗദി


റിയാദ്: ഇസ്രായേല്‍- ഹിസ്ബുല്ല സംഘര്‍ഷം ശക്തമായ ലബനാനില്‍ ഉടന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലബനാന്‍ ജനതയ്ക്കു ള്ള ജിസിസിയുടെ അചഞ്ചലമായ പിന്തുണയും ലെബനന്റെ പരമാധികാരം,

സുരക്ഷ, സ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. ലെബ നീസ്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സൈനിക നീക്കം ഒഴിവാക്കാനും സാധാരണ ക്കാരെ സംരക്ഷിക്കാനും സ്വയം സംയമനം പാലിക്കാനും പ്രാദേശിക സംഘര്‍ഷങ്ങ ളില്‍ നിന്ന് മാറിനില്‍ക്കാനും മേഖലയില്‍ അക്രമം വ്യാപിക്കുന്നത് തടയാനും അല്‍ബുദൈവി ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1701 പൂര്‍ണമായി നടപ്പാക്കണമെന്ന് ആവശ്യ പ്പെട്ട് ജിസിസി മന്ത്രിതല പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന നിലപാട് അല്‍ബുദൈവി ആവര്‍ത്തിച്ചു. ലബനാന്റെ അതിര്‍ത്തികളോടുള്ള ഇസ്രയേലിന്റെ ബഹുമാനവും ലെബനന്‍ സര്‍ക്കാരിന്റെ അധികാരം അതിന്റെ മുഴുവന്‍ പ്രദേശത്തുടനീളവും വിപുലീകരിക്കണമെന്നും ഈ പ്രമേയം ആവശ്യപ്പെടുന്നു. ലെബനന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേഗത്തിലാക്കേണ്ടതിന്റെയും നിര്‍ണായക സാമ്പത്തിക പരിഷ്‌കാര ങ്ങള്‍ നടപ്പിലാക്കുന്നതിന്റെയും പ്രാധാന്യവും പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.


Read Previous

മിഡിലീസ്റ്റിലെ യുദ്ധഭീതി; എണ്ണവില കുതിച്ചുയര്‍ന്നു, ഇനിയും വര്‍ധിക്കാന്‍ സാധ്യത

Read Next

റിയാദ് റോഡുകൾ വികസിപ്പിക്കാൻ വൻ പദ്ധതി; 600 കോടി റിയാലിൻ്റെ അഞ്ച് കരാറുകളിൽ ഒപ്പുവച്ചു, അഞ്ച് വർഷത്തിനിടയിൽ റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »