Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനറല്‍ ഡെന്റിസ്റ്റ് ജോലി, ലൈസന്‍സ് നേടണമെങ്കില്‍ ഇനി യോഗ്യത പരീക്ഷ പാസാകണം, ഖത്തര്‍ ആരോഗ്യ മന്ത്രാലയം


ദോഹ: ആരോഗ്യ മേഖലയില്‍ ജനറല്‍ ഡെന്റിസ്റ്റുകള്‍ക്കായി ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ യോഗ്യത പരീക്ഷ ഏര്‍പ്പെടുത്തി ആരോഗ്യമന്ത്രാലയം. ഇവര്‍ക്കായി ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജനറല്‍ ഡെന്റിസ്റ്റായി പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നേടുന്നതിന് ഈ യോഗ്യതാ പരീക്ഷ നിര്‍ബന്ധമായും പാസ്സായിരിക്കണം. ആരോഗ്യരംഗത്തെ സേവനം മെച്ചപ്പെടുത്തുക, പ്രഫഷനല്‍ രജിസ്‌ട്രേഷനും ലൈസന്‍സിങ് സംവിധാനവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മന്ത്രാലയം ഈ പദ്ധതി നടപ്പാക്കുന്നത്.തൊഴില്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഡെന്റിസ്റ്റുകളുടെ കഴിവും യോഗ്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഈ പരീക്ഷ ”പ്രോമെട്രിക്” പ്ലാറ്റ്ഫോം വഴിയാണ് നടത്തുന്നത്. 3.5 മണിക്കൂര്‍ നീളമുള്ള പരീക്ഷയില്‍ 150 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുക. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ന്ന് അഞ്ച് അവസരങ്ങള്‍ വരെ ഉദ്യോഗാര്‍ഥിക്ക് ലഭിക്കും. പരീക്ഷാ ഉള്ളടക്കവും റഫറന്‍സുകളും പുതുക്കിയിട്ടുണ്ട്. ഡെന്റല്‍ മേഖലയിലെ വിദഗ്ധരുടെ സേവനം, ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ് പരീക്ഷയുടെ പ്രധാന ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃത മായി ലൈസന്‍സിങ് യോഗ്യത ഉറപ്പാക്കുന്നതിലൂടെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയും നിലനിറുത്താന്‍ സാധിക്കും. ആരോഗ്യരംഗത്തെ മികച്ച കേന്ദ്രമായി ഖത്തറിനെ മാറ്റാന്‍ ഇത് സഹായകമാകുമെന്നും ഖത്തര്‍ ആരോഗ്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.


Read Previous

ഷാര്‍ജയില്‍ ഒന്നര വയസ്സുള്ള മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കി

Read Next

ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ച തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍; വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്ന് മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »