
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുള്ളവരാണോ നിങ്ങള്‍. കുടിശ്ശി കയുള്ള പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടു ത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗം ഈ അവസരം ഉപയോഗപ്പെടുത്താന്‍ മറക്കേണ്ട. കാരണം സൗദി അറേബ്യയുടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് (മോറൂര്‍) പ്രഖ്യാപിച്ച ഈ ഓഫര്‍ ഒരു മാസത്തിനുള്ളില്‍ അവസാനിക്കും.
2024 ഏപ്രിലില്‍ ആണ് ഈ ഓഫര്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ആരംഭിച്ചത്. പൗരന്മാരും സന്ദര്‍ശകരും ഉള്‍പ്പെടെ എല്ലാവരും കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കണം എന്നാണ് വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. സദാദ് പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ചോ ഇഫാ വഴിയോ നിങ്ങള്‍ക്ക് പിഴ അടക്കാം.
ഓഫര്‍ ആര്‍ക്കൊക്കെ ലഭിക്കും?
ഏപ്രില്‍ 18-ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 18-ന് അവസാനിക്കും. ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് മാത്രമേ കിഴിവ് ബാധകമാകൂ. ഈ സമയപരിധിക്ക് ശേഷം, പിഴകള്‍ അവയുടെ യഥാര്‍ത്ഥ തുകയിലേക്ക് മാറും.
ട്രാഫിക് പിഴകള്‍ എങ്ങനെ അടയ്ക്കാം?
ഡിസ്‌കൗണ്ട് ട്രാഫിക് പിഴകള്‍ അടയ്ക്കുന്നതിന് രണ്ട് വഴികളുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ഇഫാ
ഇഫാ (efaa) വെബ്‌സൈറ്റ് സന്ദര്‍ശിക്കുക – https://efaa.sa/
നിങ്ങളുടെ ഇഖാമ നമ്പര്‍ (താമസക്കാര്‍ക്ക്) അല്ലെങ്കില്‍ ബോര്‍ഡര്‍ നമ്പര്‍ (സന്ദര്‍ശകര്‍ക്ക്) നല്‍കുക.
നിങ്ങളുടെ വയലേഷന്‍ നമ്പറോ ജനനത്തീയതിയോ നല്‍കുക.
ഫോണിലേക്ക് അയച്ച ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക.
ശേഷം ‘പേ നൗ ‘ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
പേയ്മെന്റ് പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ മുഴുവന്‍ പേര്, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ നല്‍കുക. വിജയകരമായ പേയ്മെന്റിന് ശേഷം നിങ്ങള്‍ക്ക് ഒരു എസ്എംഎസ് സ്ഥിരീകരണം ലഭിക്കും.
ബാങ്ക് മൊബൈല്‍ ആപ്പ്
ബില്ലുകള്‍ക്കും സര്‍ക്കാര്‍ സേവന ഫീകള്‍ക്കും പിഴകള്‍ക്കുമുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് രീതിയായ സദാദ് പേയ്മെന്റ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് പണമടയ്ക്കാം:
ബാങ്കിംഗ് ആപ്പില്‍ ലോഗിന്‍ ചെയ്യുക.
മെനുവില്‍ നിന്ന് ‘സര്‍ക്കാര്‍ പേയ്മെന്റുകള്‍’ തിരഞ്ഞെടുക്കുക, തുടര്‍ന്ന് ‘ട്രാഫിക് ലംഘനങ്ങള്‍’ തിരഞ്ഞെടുക്കുക.
നിങ്ങളുടെ വയലേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഇഖാമ നമ്പര്‍ നല്‍കുക.
പിഴകള്‍ നോക്കി പേയ്‌മെന്റ് സ്ഥിരീകരിക്കുക.
മൊബൈല്‍ ബാങ്കിംഗ് പേയ്മെന്റിന്റെ നിര്‍ദ്ദിഷ്ട ഘട്ടങ്ങള്‍ നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. അതിനാല്‍ കൂടുതല്‍ സഹായത്തിനായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.
മദ്യം, മയക്കുമരുന്ന്, എന്നിവയുടെ സ്വാധീനത്തില്‍ വാഹനമോടിക്കല്‍, ഡ്രിഫ്റ്റിംഗ്. പരമാവധി വേഗത 120 കി.മീറ്ററോ അതില്‍ കുറവോ ഉള്ള റോഡുകളില്‍ വേഗപരിധി 50 കി.മീ/മണിക്കൂര്‍ കവിയുന്നു. പരമാവധി വേഗത 140 കി.മീറ്ററോ അതില്‍ കുറവോ ഉള്ള ഉള്ള റോഡുകളില്‍ 30 കി. മീറ്ററില്‍ കൂടുതല്‍ വേഗത പരിധി കവിയുന്നു തുടങ്ങിയ സാഹചര്യങ്ങളില്‍ പിഴ ഇളവ് ഉണ്ടായിരിക്കുന്നതല്ല.