Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിച്ചു; അബ്ദുൽ മജീദിനെ അനുസ്മരിച്ച് റിയാദ് ഒഐസിസി ജില്ലാ കമ്മറ്റികൾ


അബ്ദുൽ മജീദ് അനുസ്മരണം ഒഐസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

റിയാദ് : ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന അബ്ദുൽ മജീദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒ ഐ സി സി റിയാദ് ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് അനുസ്മരണ യോഗം നടത്തിയത്. കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും പ്രവാസ ലോകത്ത് പാർട്ടിയെ ശക്തിപെടുക്കാൻ പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അന്തരിച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു.

ബത്ത ലുഹ അഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ധിക്ക് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ഷെഫീഖ് പുരക്കു ന്നിൽ ആമുഖ പ്രഭാഷണം നടത്തി. അനുസ്മരണ യോഗം സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ഉദ്ഘാടനം ചെയ്തു.

ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, ഷംനാദ് കരുനാഗപ്പള്ളി, മജീദ് ചിങ്ങോലി, വിൻസന്റ് കെ ജോർജ്ജ്, റഷീദ് കൊളത്തറ, റഹ്‌മാൻ മുനമ്പത്ത്, ശരത് സ്വാമിനാഥൻ, ബാലുകുട്ടൻ, ഷാജി മഠത്തിൽ, യഹിയ കൊടുങ്ങല്ലൂർ, ബഷീർ കോട്ടയം, അബ്ദുൽ സലിം അർത്തിയിൽ, സജീർ പൂന്തുറ, ജോൺസൺ മാർക്കോസ്, മജു സിവിൽസ്റ്റേഷൻ, സൈനുദ്ധീൻ പാലക്കാട്, നാസർ ലൈസ്,അബ്ദുൽ വാഹിദ് കായംകുളം, നാസർ വലപ്പാട്,അലക്സ് കൊട്ടാരക്കര, യോഹന്നാൻ കുണ്ടറ, മൊയ്‌തീൻ പാലക്കാട്, ഹരീന്ദ്രൻ , സന്തോഷ് കണ്ണൂർ,ഷിബു ഉസ്മാൻ,അൻസാർ അബ്ദുൽ സത്താർ, സൈനുദ്ധീൻ വെട്ടത്തുൽ തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മാത്യു ജോസഫ് സ്വാഗതവും തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തൽഹത് നന്ദിയും പറഞ്ഞു.


Read Previous

ചക്കക്കൊമ്പനും മുറിവാലനും ചിന്നക്കനാലില്‍ ഏറ്റുമുട്ടി; മുറിവാലന് ഗുരുതര പരുക്ക്

Read Next

സിപിഎം നേതാക്കള്‍ പറഞ്ഞതില്‍ ചര്‍ച്ചയ്ക്കില്ല;അവരുടെ കടമ അവര്‍ ചെയ്യട്ടെ, പോരാട്ടം തുടരും: ആനി രാജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »