Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട്, ചുവന്ന അരി ശീലമാക്കിക്കോളൂ; നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗധര്‍


എന്നാല്‍ ചോറ് കഴിക്കുമ്പോള്‍ ചുവന്ന അരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ചോറിഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട് ചുവന്ന അരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ അരി ഒരു പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. എല്ലാ അരിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും ചുവന്ന അരി ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ചുവന്ന അരിയില്‍ ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

ആളുകള്‍ അരി ഒഴിവാക്കണമെന്ന് പറയുന്നതിനുള്ള പ്രധാന കാരണം അമിത അളവിലുള്ള കാർബോഹൈഡ്രേറ്റ് ആണ്. വെളുത്ത അരിയില്‍ കാർബോഹൈ ഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഇത് അമിത വണ്ണത്തിനും പ്രമേഹത്തിനും ഒക്കെ കാരണമാകുന്നു. എന്നാല്‍ ചുവന്ന അരിയില്‍ കാർബോഹൈഡ്രേറ്റുകളോടൊപ്പം തന്നെ നാരുകളുടെ അംശം കൂടുതലാണ്. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ ആരോഗ്യകരമായ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നു. അതിലൂടെ പൊണ്ണത്തടി തടയുകയും മികച്ച ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ചുവന്ന അരിയില്‍ ആരോഗ്യം വർദ്ധിപ്പിക്കുന്ന ആന്തോസയാനിൻ പിഗ്മെന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന അരിക്ക് ചുവപ്പു കലർന്ന പർപ്പിള്‍ നിറം നല്‍കുന്ന പിഗ്മെന്റ് ആണ് ഇത്. ഈ ഘടകങ്ങള്‍ ആരോഗ്യഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയാണ്. ചുവന്ന അരിക്ക്‌ ശക്തമായ ആന്റി ഓക്സിഡന്റ് ആൻഡ് ഇൻഫ്ളമേട്രി ഗുണങ്ങളും ഉണ്ട്. ഇത് വൈറ്റമിൻ സി ബാലൻസ് നിലനിർത്തുന്നു. ഞരമ്ബുകള്‍ കണ്ണുകള്‍ എന്നിവയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചുവന്ന അരി സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. പ്രമേഹമുള്ളവർ ചോറ് കഴിക്കുന്നത് പ്രമേഹത്തിന്റെ തോത് വർദ്ധിപ്പിക്കും എന്നതിനാല്‍ അവർ ചോറ് ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരക്കാർക്ക് ചുവന്ന ചോറ് കഴിക്കാം എന്നത് മികച്ച ഒരു ഓപ്ഷൻ ആണ്.

ഗ്ലൈസിമിക് ഇൻഡക്സ് കുറവായ ചുവന്ന അരി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. മിതമായ അളവില്‍ ചുവന്ന അരി കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഇൻസുലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നുവെന്നും പഠനങ്ങള്‍ ഉണ്ട്. ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാൻ പച്ചക്കറികള്‍ക്കൊപ്പം ചുവന്ന അരി വേവിച്ചു കഴിക്കുന്നതാണ് നല്ലതാണ്.

ചുവന്ന അരിയില്‍ ആവശ്യമായ അളവില്‍ ഇരുമ്ബിന്റെ അംശവും അടങ്ങിയിട്ടുണ്ട്. ഇരുമ്ബ് നമുക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളില്‍ ഒന്നാണ് ഇതിലൂടെ ശരീരത്തില്‍ ഉടനീളം ഓക്സിജൻ ലഭിക്കുന്നു. വിറ്റാമിൻ ബി 6ന്റെയും കലവറയാണ് ചുവന്ന അരി. ഇത്തരം നിരവധി ഗുണങ്ങള്‍ ചുവന്ന അരിക്കുണ്ട്. അപ്പോള്‍ നിങ്ങളുടെ വീട്ടിലെ വെള്ള അരിയെ അരികിലേക്ക് മാറ്റിവെച്ച്‌ ചുവന്ന അരി ശീലമാക്കിക്കോളു.


Read Previous

ട്രംപ് – ബൈഡൻ സംവാദം അവസാനിച്ചു: ക്യാപിറ്റോൾ കലാപം, ഹഷ് മണി കേസ് ട്രംപിനെ കടന്നാക്രമിച്ച് ബൈഡൻ, അനധികൃത കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കും; താനായിരുന്നു യുഎസ് പ്രസിഡൻ്റ് എങ്കിൽ ഗാസ യുദ്ധം ഉണ്ടാകില്ലായിരുന്നു: ട്രംപ്

Read Next

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »