രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളും ചെയിനും ചെരിപ്പുകളും കല്‍ക്കരി ചൂളയ്ക്ക് സമീപത്ത് നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ പെണ്‍കുട്ടിയും അമ്മയും ആടിനെ മേയ്ക്കാന്‍ വയലില്‍ പോയിരുന്നു. ഉച്ചയോടെ അമ്മ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പെണ്‍കുട്ടി തിരിച്ചെ ത്തിയിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സമീപപ്രദേശ ങ്ങളില്‍ തിരച്ചില്‍ നടത്തി. ഇതിനിടെയാണ് കല്‍ക്കരി ചൂളയ്ക്ക് സമീപം പെണ്‍കുട്ടി യുടെ ചെയിനും ചെരിപ്പും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി കത്തിച്ചതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂട്ടബലാത്സംഗം സംശയിക്കുന്നു ണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.