Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗീത ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപനത്തിലേക്ക്


ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മലയാളിയായ ഗീത ഗോപിനാഥ് പടിയിറങ്ങുന്നു. സെപ്റ്റംബര്‍ 1 ന് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രൊഫസറായി ഗീത തിരികെ ജോലിയില്‍ പ്രവേശിക്കും.

അന്തര്‍ദേശീയ നാണയനിധിയില്‍ ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നതായും അക്കാദ മിക് തലങ്ങളിലേക്ക് മടങ്ങുന്നതായും ഗീത ഗോപിനാഥ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവയ്ക്കും തന്നെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായി നിയമിച്ച ഐഎംഎഫ് മുന്‍ മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡിനും ഗീതാ ഗോപിനാഥ് നന്ദി അറിയിച്ചു. അന്തര്‍ദേശീയ നാണയനിധിയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തിയ ഇന്ത്യക്കാരിയും വനിതയും മലയാളിയും എന്ന നേട്ടത്തോടെയാണ് ഗീതയുടെ പടിയിറക്കം.

2019 ലാണ് ഗീത ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്‌ററ് പദവിയിലെത്തുന്നത്. തുടര്‍ന്ന് 2022ല്‍ ഡെപ്യൂട്ടി മാനേജിങ് ഡയകറക്ടറായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു ഗീത ഗോപിനാഥ് എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ സ്വദേശികളുടെ മകളായി കൊല്‍ക്കത്തയിലാണ് ഗീത ഗോപിനാഥ് ജനിച്ചത്.


Read Previous

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍

Read Next

ദീര്‍ഘദൃഷ്ടിയുള്ള, നിഷ്‌കളങ്കനായ നേതാവ്; എ ചീഫ് മിനിസ്റ്റര്‍ ഹു വര്‍ക്ക്ഡ് ഹാര്‍ഡ് ഫോര്‍ ദ സ്‌റ്റേറ്റ്’, അനുസ്മരിച്ച് യുസഫലി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »