ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെൻസ്കി. യുക്രെയ്ന് നാറ്റോയില്‍ അംഗത്വം ലഭിക്കുകയാണെങ്കില്‍ താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്കി അറിയിച്ചു.

യുഎസ് ഭരണകൂടത്തിൽ നിന്ന് കടുത്ത വിമർശനം നേരിട്ടതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് സെലൻസ്കി രംഗത്തെത്തിയത്. “യുക്രെയ്നിന് സമാധാനമുണ്ടാ കു മെങ്കിൽ, നാറ്റോയില്‍ അംഗത്വം ലഭിക്കാൻ എന്റെ സ്ഥാനം രാജിവയ്ക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ തയ്യാറാണ്,” സെലെൻസ്കി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കാണുന്നതിന് തനിക്ക് ട്രംപിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാ നിപ്പിക്കുന്നതിനുള്ള കരാറിന്റെ ഭാഗമായി യുക്രെയ്നിന് നാറ്റോ അംഗത്വം നൽകണ മെന്ന് സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഇക്കാര്യം അമേരിക്ക അംഗീക രിച്ചില്ല. യൂറോപ്യൻ യൂണിയനെ അടക്കം ഞെട്ടിച്ച് റഷ്യയ്ക്കൊപ്പം നിലകൊള്ളാനാണ് അമേരിക്ക ശ്രമിച്ചത്. കാലാകാലങ്ങളായി യുഎസ് സ്വീകരിച്ച് വരുന്ന നയത്തിന് എതിരെയാണ് റഷ്യയെ കൂട്ടുപിടിക്കാനും പുടിനുമായി ചര്‍ച്ച നടത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചത്.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സൗദി അറേബ്യ യിൽ യോഗം ചേർന്നിരുന്നു. യോഗത്തിലേക്ക് യുക്രെയ്ൻ പ്രതിനിധികളെ ക്ഷണിച്ചി രുന്നില്ല. ഇത് സെലെൻസ്കിയെ ചൊടിപ്പിക്കുകയും ട്രംപുമായി വാക്കുതർക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലേറിയ ഏകാധിപതിയാണ് സെലെൻ സ്കിയെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. “സെലെൻ സ്കി യുക്രെയ്നിൽ തെരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡ നെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമാണ് സെലെൻസ്കി മിടുക്ക് കാണിച്ചത്. എന്നാൽ, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എനിക്ക് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്” ട്രംപ് പറഞ്ഞിരുന്നു.
ബൈഡൻ ഭരണകൂടത്തിന് കീഴിൽ യുക്രെയ്നിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിക ളിൽ ഒന്നായിരുന്നു യുഎസ്, യുക്രെയ്ന് കോടിക്കണക്കിന് മൂല്യമുള്ള സൈനിക സഹാ യവും ധനസഹായവും നൽകിയിരുന്നു. എന്നാൽ പ്രതിഫലമായി ഒന്നും ലഭിക്കാതെ യുഎസ് ഇനി യുക്രെയ്നിലേക്ക് സഹായം അയയ്ക്കരുതെന്ന് ട്രംപ് അധികാരത്തി ലെത്തിയതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു.
അമേരിക്ക നല്കുന്ന സഹായത്തിന് പകരമായി യുക്രെയ്നിലെ 50 ശതമാനം ധാതു വിഭവങ്ങളുടെ (സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ) ഉടസ്ഥാവകാശം യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് സെലെൻസ്കി അറിയിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതോടെ നയം മാറ്റുകയും റഷ്യയ്ക്കൊപ്പം നിലകൊള്ളാൻ ട്രംപ് ഭരണകൂടം തീരുമാനിക്കുകയും ചെയ്തു. അമേരിക്ക റഷ്യയെ കൂട്ടുപിടിക്കുന്നത് യൂറോപ്യൻ സഖ്യകക്ഷികളില്‍ അടക്കം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
