ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വരുൺ ധവാനും കീർത്തി സുരേഷും ഒന്നിക്കുന്ന ‘ബേബി ജോണി’ലെ ആദ്യ സിംഗിൾ ‘നൈന്‍ മടാക്ക’ എന്ന ഗാനം പുറത്തിറങ്ങി. കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി ഗാനരംഗത്തില്‍ എത്തുന്നത്.
തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാ ഞ്ജും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കാമിലിന്‍റേതാണ് വരികള്‍. ചടുലമായ നൃത്തം കൊണ്ട് അമ്പരപ്പിക്കുകയാണ് വരുണ്‍ ധവാനും കീര്‍ത്തിയും. ദില്‍ജിത്തും വിഡിയോയില്‍ എത്തുന്നുണ്ട്.
പ്രശസ്‌ത സംവിധായകൻ ആറ്റ്‌ലി ചിത്രം നിർമ്മിക്കുന്നത്. വിജയ്, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്‌ത ‘തെരി’ എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്കാണ് ബേബി ജോൺ. ക്രിസ്‌മസ് റിലീസായി ചിത്രം ഡിസംബര്‍ 25 ന് തിയേറ്ററുകളില്‍ എത്തും. കിരൺ കൗശിക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
ജാക്കി ഷറോഫ്, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തു ന്നുണ്ട്.
അതേസമയം കീര്‍ത്തി സുരേഷിന്‍റെ വിവാഹത്തിന് മുന്നോടിയായാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഡിസംബറില്‍ ഗോവയില്‍ വച്ചാണ് കീര്‍ത്തി സുരേഷി ന്‍റെയും ബിസിനസുകാരനായ അന്‍റണി തട്ടിലിന്‍റെയും വിവാഹം. കൊച്ചി സ്വദേശി യാണ് ആന്‍റണി. മകളുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ സുരേഷ് കുമാറാണ് അറിയിച്ചത്. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും ആന്‍റണിയും തമ്മിലുള്ള വിവാഹിതരാകുന്നത്.
വിവാഹ തീയതി തീരുമാനിക്കുന്നതേ ഉള്ളു. അടുത്ത മാസമാകും ചടങ്ങ്. ഗോവയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക. ആന്‍റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. കീര്‍ത്തി പ്ലസ്‌ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പരിചിയമാണ്.”-സുരേഷ് കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു.