ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി.


റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് പ്രൊവിൻസ് റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ ഇഫ്താർ മീറ്റ് നടത്തി.തുടർന്ന്നടന്ന സംസക്കാരിക യോഗം സംഘടനാ പ്രസിഡണ്ട് അബ്ദു ൽ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയിൽ ജി കെ പി എ രക്ഷാധികാരിയും കേരളത്തിലെ റിയാദിലുള്ള പ്രാദ്ദേശിക സംഘടനങ്ങളുടെ പൊതുവേദിയായ ഫോർക്കയുടെ ജീവകാരുണ്യ വിഭാഗം കൺവീനറു മായ ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

നമ്മുടെ മക്കൾ മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാൻ എല്ലാ പ്രവാസികളും ജാഗ്രത പുലർത്തണമെന്ന് ആഹ്വാനം ചെയ്തു. നിഹാസ് പാനൂർ, മജീദ് തിരൂര് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ബൈജു ആൻഡ്രൂസ്,നാസ്സർ കാസിം, സുബൈർ കൊടുങ്ങല്ലൂർ, ഇബ്രാഹിം ടി എ,അനീഷ് കെ ടി,ഹസൻ പന്മന,ജാഫർ മണ്ണാർക്കാട്, ഷാനവാസ്‌ വെമ്പിളി, അസ്‌ലം ഹരിപ്പാട്, രജീഷ് വി കെ എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നൽകി. രാജേഷ് ഉണ്ണിയാട്ടിൽ സ്വാഗതവും ഷെരീഫ് തട്ടതാഴത്ത് നന്ദിയും പറഞ്ഞു.


Read Previous

19 കാരിയായ നൃത്താധ്യാപിക തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാർഥികൾ

Read Next

സേഫ് വെ സാന്ത്വനം കൂട്ടായ്മ ഇഫ്താർ സംഗമവും ചികിത്സാ സഹായ ഫണ്ട് കൈമാറലും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »