Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിത്യസ്ത കലാവിരുന്ന് കൊണ്ട് ശ്രദ്ധേയമായി ജി എം എഫ് റിയാദ് ഈദ് ഇശൽ 24′


ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇശൽ സംഗീതനിശ എയർ ഇന്ത്യ റിയാദ് എയർപോർട്ട് മാനേജർ ശ്രീമാൻ വിക്രം ഉഭ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ഈദ് ഇശൽ സംഗീതനിശ കലയുടെയും സംഗീതത്തിൻറെയും മേളനമായി മാറി മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികൾക്കു മുന്നിൽ വിത്യസ്ത കലാവിരുന്ന് കൊണ്ട് ശ്രദ്ധേയമായി കേരളത്തിന്റെ തനതായ നൃത്ത നൃത്യങ്ങളും റിയാദിലെ ജിഎംഫ് ന്റെ ഗായകന്മാരുടെ മനോഹരമായ ഗാനങ്ങളും പരിപാടിക്ക് കൊഴുപ്പേകി 6 മണിക്കൂർ നീണ്ടു നിന്ന പ്രോഗ്രാം വിത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപെട്ടു

ആഘോഷത്തിൻറെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എയർ ഇന്ത്യ റിയാദ് എയർപോർട്ട് മാനേജർ ശ്രീമാൻ വിക്രം ഉഭ ഉദ്ഘാടനം ചെയ്തു ജി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ പി എസ് .കോയ ചേലേമ്പ്ര ആമുഖം പറഞ്ഞു

തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് ജി എം എഫ് ജി സി സി ചെയർമാൻ റാഫി പാങ്ങോട്, മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ. ഡയറക്റ്റ് ബോർഡ്‌ മെമ്പർ മജീദ് ചിങ്ങോലി, നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുൽ അസീസ്‌ പവിത്ര, ഡോ: ജയചന്ദ്രൻ, ജോസഫ് അതിരിങ്കൽ, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, പുഷ്പരാജ്, സിദ്ധിഖ് തുവ്വൂർ, സുധീർ കുമ്മിൾ നവോദയ, നൗഷാദ് സിറ്റി ഫ്ലവര്‍, അബ്ദുൽ സലിം ആർത്തിയിൽ, അഷ്‌റഫ് ചേലേമ്പ്ര. സൗദി വനിത സാറ ഫഹദ്, യൂസഫ് കാക്കഞ്ചേരി, കെ കെ സൈദ ലവി, നാസർ ലെയ്‌സ്, സുബൈർ കുമ്മിൾ, ഡാനി ഞാറക്കൽ, ടോം സി മാത്യു ചാമക്കാ ലായിൽ, നൂറുദ്ധീൻ, സജീർ ഖാൻ ചിതറ, ഷാനവാസ് വെമ്പിളി, സുധീർ പാലക്കാട്, നൗഫൽ വി പി, സനൽ ഹരിപ്പാട്, എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ഷെഫീന സ്വാഗതവും, ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷത്തെ എസ്‌ എസ്‌ എൽ സി , പ്ലസ് ടു ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ജിഎംഫ് മെമ്പർമാരുടെ കുട്ടികൾ മറ്റു പ്രമുഖരായ സാമുഹ്യ സംസാകരിക രംഗത്ത് നിൽക്കുന്ന വെക്തികളായ സിദ്ധിഖ് തുവ്വൂർ, മജീദ് ചിങ്ങോലി, ഷാജി മഠത്തിൽ, P.S.കോയ ചേലേമ്പ്ര, ഷാജഹാൻ കാഞ്ഞിരപ്പള്ളി എന്നിവർക്ക് ഗൾഫ് മലയാളി ഫെഡറേഷന്റെ സ്നേഹാദരവ് നൽകി.

തുടർന്ന് നടന്ന കലാവിരുന്നിന് കുഞ്ഞിമുഹമ്മദ്,റഹിം സത്താർ മാവൂർ, നിഷ ബിനീഷ് എന്നിവർ നേതൃത്വം നൽകി സീബ സലിമിൻറെ വയലിൻ വായന കാണികളെ ആവേശം കൊള്ളിച്ചു. മാർഗം കളി തിരുവാതിര, ഒപ്പന മ ഫുഷൻ ഡാൻസ്, നസീബ് കലാഭവൻ അവതരിപ്പിച്ച മിമിക്രി, എന്നിവ ചടങ്ങിന് കൊഴുപ്പേകി. ആഘോഷത്തോ ടനുബന്ധിച്ച് നൂറനാ മെഡിക്കൽ സെൻറർ മലസിന്റെ ഫ്രീ മെഡിക്കൽ ക്യാമ്പ് ലഭ്യമായിരുന്നു. സേബ സലിമിന്‍റെ വയലിൻ വായനയും കാണികളെ ആവേശം കൊള്ളിച്ചു. നസീർ കുന്നിൽ, മുന്ന, നബീൽ മുഹമ്മദ്, അജ്ന, ബാബു പൊറ്റെക്കാട് , ഉണ്ണികൃഷ്ണൻ കൊല്ലം, സജീർ സലിം പൂവാർ, നവാസ് കണ്ണൂര്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി, ആശ സലിം, ഷഫ്‌ന, ടിനു ആന്റണി എന്നിവർ അവതാരകരായിരുന്നു


Read Previous

‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ എത്തും; വിഴിഞ്ഞം ട്രയല്‍ 12ന് തുടങ്ങും, കമ്മിഷനിങ് സെപ്റ്റംബറില്‍

Read Next

എക്‌സ്‌പ്രസ് വേയില്‍ വന്‍ അപകടം: ഡബിള്‍ ഡെക്കര്‍ ബസ് പാല്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »