ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന്‍ കത്തയച്ച് മഹുവ
റിയാദ് : സത്താര്‍ കായംകുളം കര്‍മ പുരസ്കാരം സമ്മാനിച്ചു റിയാദിലെ അറിയ പെട്ടിരുന്ന സാമുഹ്യ പ്രവര്‍ത്തകന്‍ മുഖ്യധാര സംഘടനകളുടെ കൂട്ടയമയായ എന്‍ ആര്‍ കെ യുടെ വൈസ് ചെയര്‍മാന്‍, പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫോര്‍ക ചെയര്‍മാന്‍, ജിഎംഎഫ് ജി സി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും ആയിരുന്ന മണ്മറഞ്ഞ സത്താര്‍ കായംകുളത്തിന്റെ അനുസ്മരണാര്‍ത്തം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി സി സി കമ്മറ്റി എര്പെടുത്തിയ കര്‍മ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു,
സൗദിയിലെ കലാ സാംസ്കാരിക പൊതുമണ്ഡലങ്ങള്‍ക്ക് നല്‍കിവരുന്ന മികച്ച പിന്തുണയ്ക്ക് സിറ്റി ഫ്ലവര്‍ ഫ്ലീരിയ ഗ്രൂപ്പ് എം ഡി അഹമ്മദ് കോയ, റിയാദില്‍ നിന്ന് കിലോമീറ്ററുകള്‍ക്ക് അകലെ ആരോരും സഹായത്തിന് എത്താന്‍ കഴിയാത്ത ഹൈല്‍ മേഖലയില്‍ ജീവകരുന്ന്യം നടത്തുന്ന ചാന്‍സ് റഹ്മാന്‍, റിയാദിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ആലംബഹീനര്‍ക്ക് ആശ്വാസമേകി തങ്ങും തണലും സഹായവുമായി പ്രവര്‍ത്തിക്കുന്ന വാട്ട്സപ്പ് കൂട്ടയ്മയായ ഹെല്‍പ്പ്ഡസ്ക് എന്നിവര്‍ക്കാണ് പുരസ്ക്കാരം നല്‍കി ആദരിച്ചത് സൗദി അറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശിയ ദിനത്തോടനുബന്ധിച്ച് മലാസ് ചെറീസില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.
ചടങ്ങില്‍ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍, ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട്, ഖത്തര്‍ ജി എം എഫ് പ്രസിഡണ്ട് മുസ്തഫ കുമരനല്ലൂര്‍, സൗദി നാഷണല്‍ പ്രസിഡണ്ട് അബ്ദുല്‍ അസീസ് പവിത്ര, സെക്രട്ടറി ഹരികൃഷ്ണന്‍ കണ്ണൂര്‍, റിയാദ് ജി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാജി മഠത്തില്‍, സലിം മാഹി, കമര്‍ബാനു ടിച്ചര്‍ തുടങ്ങി ജി എം എഫ് ജി സി സി നാഷണല്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ സാമുഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു