ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം.
ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ് മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആദ്യമായി അദ്ദേഹം വര്‍ക്ക് ചെയ്തിരുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഈ സംഭവ കഥ പ്രസിദ്ധീകരിച്ചത് ആട് ജീവിതം ചര്‍ച്ച ചെയ്യുകയും സിനിമയാകു കയും കഥാനായകന്‍റെ തുറന്ന് പറച്ചിലും ആണല്ലോ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം എന്നാല്‍ അതിനെ വെല്ലുന്ന ഒരു അനുഭവമാണ് ഒട്ടകജീവിതം നയിച്ച തമിഴ്‌നാട് സ്വദേശി മുരുകേശന്റെത് വീണ്ടും പ്രഷകമനസ്സ് തൊട്ടുണര്‍ത്തി മലയാളമിത്രത്തിലൂടെ ആ ദുരിത ജീവിതം ഒരിക്കല്‍ കൂടി വായനകാരിലേക്ക് എത്തിക്കുന്നു
പുണ്യ ഭൂമിയായ സൗദി അറേബ്യയില്‍ അർത്തവ്യെ എന്ന് പേരുള്ള മനോഹര ഗ്രാമത്തിന്റെ 40കിലോമീറ്റെര്‍ ഉള്ളിലേക്ക് ഒട്ടകങ്ങളെ മേയ്ക്കാൻ ഉപയോഗി ക്കുന്ന മരുഭൂമിയിലെ ഉൾപ്രദേശം. തമിൾനാട് സ്വദേശിയായ ചുള്ളനും ആരോഗ്യവാനുമായ മുരുകേശൻ എന്ന യുവാവിന്റെ ജീവിതത്തിലെ സംഭവ ബഹുലമായ കഥ ആരംഭിക്കുന്നത് അവിടെനിന്നുമാണ്.
വിവാഹിതനായി നാല്പത് നാൾ കഴിഞ്ഞപ്പോൾ വിദേശത്തു തൊഴിൽ നേടിയ സന്തോഷത്തോടെ അച്ഛനും അമ്മയും രണ്ടു അനുജന്മാരും രണ്ടു സഹോദരി മാരും ഭാര്യയും ഉൾപ്പെടുന്ന തന്റെ കുടുംബത്തോട് താത്കാലിക മായി വിട പറഞ്ഞുകൊണ്ട് പ്രവാസ ജീവിതത്തിലേക്ക് കടക്കുന്ന ഒരു യുവാവ്.അത് തന്‍റെ ജീവിതം മാറ്റിമറിക്കുന്ന ഒന്നായി തീരുമെന്ന് ആ യുവാവ് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല
പ്രവാസത്തില്‍ എത്തി പിന്നീട് ഒരിക്കലും വീടുമായി ബന്ധപെടാന്‍ കഴിയാത്തവിധം ചതിയിലാണ് അദ്ദേഹം പെട്ടത് ഏഴു വർഷമായി ഈ മനുഷ്യന് നാടുമായി യാതൊരു ബന്ധവുമില്ല. വർഷങ്ങൾ കഴിഞ്ഞപ്പോ നാട്ടിലാകെ ആ വാർത്ത പരന്നു മുരുകേശൻ സൗദിയിൽ മരണപ്പെട്ടു. ഇതിനിടയിൽ നാല്പത് ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ മുരുകേശന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി ആ കുഞ്ഞിന് അപ്പോൾ ആറു വയസ്സ് പൂർത്തിയാകുന്നു.
അങ്ങനെ ഇരിക്കെ പ്രവാസ ലോകത്തെ പൊതു പ്രവർത്തകർ മുരുകേശനെ കണ്ടെത്തുന്നത്. ആട്ജീവിതത്തിലെ നജീബിന്റെ ജീവിതത്തെ അതിശയിപ്പിക്കു വോളം അല്ലെങ്കിൽ നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മുരുകേശൻ എന്ന പച്ചയായ മനുഷ്യന്റെ ജീവിതമാണ് റാഫി അന്ന് തുറന്നു കാട്ടിയത്.
ഇന്ത്യൻ എംബസിയുടെയും മജ്മ പോലീസിന്റെയും നിർദേശപ്രകാരം മജ്മയിൽ കോട്ടയം സ്വദേശിയായ ഒരു യുവാവിന്റെ മൃദദേഹം നാട്ടിലേക്ക് കയറ്റി അയക്കുന്നതിനുള്ള ഏർപ്പാട് ചെയ്യുന്നതിന് വേണ്ടിയാണു റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകൻ മജ്മ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഇതിനിടെ ആണ് മരണപ്പെട്ട യുവാവിന്റെ ഉറ്റ സുഹൃത്തും ലോറി ഡ്രൈവറുമായ മറ്റൊരു യുവാവ് അതീവ രഹസ്യമായി മുരുകേശന്റെ ജീവിത കഥ പറയുന്നു. ഒട്ടകങ്ങ ൾക്കു ഭക്ഷണം എത്തിക്കുന്ന ലോറിയുടെ ഡ്രൈവർ ആണ് താനെന്നും അർത്തവ്യ എന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റെര്‍ ഉള്ളിലേക്ക് മാറി ഉൾനാട്ടിലെ ഒരു മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്ന ഒരു യുവാവിനെ താൻ കണ്ടെന്നും. അയാൾക് മിണ്ടാൻ ആകില്ലെന്നും അയാൾ ഭാഷ പോലും മറന്നു പോയെന്നും ഒട്ടകങ്ങളെ പോലെയാണ് പെരുമാറുന്ന തെന്നും. ഏഴു വർഷമായി കുളിക്കാതെയും മുടി വെട്ടാതെയും താടിയും മുടിയും എല്ലാം വളർന്നു കട്ടപ്പിടിച്ചു മനുഷ്യരൂപം പോലുമല്ലാത്ത രീതിയിലാണെന്നും.ആ യുവാവ് തന്നെ രക്ഷിക്കണമെന്ന് യാചനയോടെ തന്നോട് ആംഗ്യഭാഷയിൽ പറഞ്ഞുവെന്നും.ഭയം മൂലമാണ് പുറം ലോകത്തോട് താൻ ഇതുവരെ ഇക്കാര്യം പറയാഞ്ഞത് എന്നും കഴിയുമെങ്കിൽ താങ്കൾ ആ മനുഷ്യനെ രക്ഷിക്കണം എന്നും പറഞ്ഞു.ഈ വിവരം അറിഞ്ഞ റാഫി മജ്മയിലെ പോലീസ് ബ്രിഗേഡിയറോടു ഈ വിവരം അതീവ ഗൗരവത്തോടെ അവതരിപ്പിച്ചുവെന്ന് റാഫി പറയുന്നു.
വിവരങ്ങൾ കേട്ട ബ്രിഗെഡിയർ അർത്തവ്യയിൽ തനിക്ക് പരിചയമുള്ള ഒരു പോലീസ് ഓഫീസർ ഉണ്ടെന്നും അദ്ദേഹത്തെ കണ്ടു കാര്യങ്ങള്‍ പറയാനും ആവിശ്യപെടുന്നു റാഫി എത്രയും വേഗം മറ്റു പൊതു പ്രവർത്തകരുമായി പോയ് ആ പോലീസ് ഓഫീസറിനെ കണ്ടു, കാര്യങ്ങള്‍ വിശദമായി പറഞ്ഞു മുരുകേശന്‍ താമസിക്കുന്ന പ്രദേശം ആ പോലീസ് ഓഫീസറുടെ അധികാര പരിധിയിൽ ആണ് റാഫി പറയുന്ന മരുഭൂമി ഉൾപ്പെടുന്നത് എന്നും പറഞ്ഞു
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രണ്ടു പോലീസ് വാഹനങ്ങളിലായി കുറച്ചു പോലീസു കാരെയും കൂട്ടി റാഫിയും പൊതു പ്രവർത്തകരും ലോറി ഡ്രൈവറിൽ നിന്നും കിട്ടിയ റൂട്ട് മാപ്പിലെ നിർദ്ദേശം അനുസരിച്ചു 40km ഉള്ളിലുള്ള ഒട്ടകങ്ങളെ മാത്രം വസിപ്പിച്ചിരുന്ന ആ സ്ഥലത്തേക്ക് പോയ് മണിക്കൂറുകൾക് ശേഷം രണ്ടു പോലീസ് വാഹനങ്ങളും അർത്തവ്യയിലെ പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തുകയും ആ വാഹനത്തിൽ നിന്നും അറബി വേഷ ദാരിയായ ഒരാളെയും മനുഷ്യ കോലമില്ലാത്ത വികൃത രൂപമുള്ള ഒരാളെയും പുറത്തേക്ക് ഇറക്കി മുരുകേശൻ എന്ന ആ യുവാവിന്റെ ആ ദയനീയ രൂപം കണ്ട് പോലീസുകാരും പൊതു പ്രവർത്തകരും സ്ഥബ്ധരായി നിന്നു.
കണ്ണുകൾ കുഴിഞ്ഞു എല്ലുകൾ തെളിഞ്ഞ ശരീരം അല്പ വസ്ത്ര ദാരിയായ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്തു കാണാം. ആ ശരീര ഭാഗങ്ങളിൽ ഒട്ടകങ്ങൾക്കു മാത്രം പിടിപെടുന്ന പറ്റൽ പോലെയുള്ള രോഗം പിടിപെട്ടിരുന്നു. ശരീരം മുഴുവൻ വ്രണങ്ങൾ ആയിരുന്നു ഒട്ടകങ്ങൾക്കു കൊടുക്കുന്ന വെള്ളവും ഉണങ്ങിയ കുബ്ബുസും ആയിരുന്നു ആഹാരം.റാഫിയും സഹപ്രവർത്തകരും മുരുകേശനേ കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നില്ല മൃഗങ്ങൾ കാണിക്കുന്ന തരത്തിലുള്ള ചില ഗോഷ്ടികൾ മാത്രമാണ് ചെയ്തിരുന്നത്. അവർ അദ്ദേഹത്തിനു വെള്ളം നൽകുമ്പോൾ ആർത്തിയോടെ കുടിക്കുകയും ശരീരത്തിൽ ഒഴിക്കുകയും ചെയ്തു പിന്നീട് മുരുകേശനേ കുളിപ്പിച്ച് വൃത്തിയാക്കി ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. അത്രയും കാലം ജോലി ചെയ്തിട്ടും കിട്ടാതിരുന്ന ശമ്പളതുക മുഴുവൻ പോലീസ് ന്റെ സഹായത്തോടെ വാങ്ങികൊടുക്കുകയും. തുടർന്ന് അദ്ദേഹത്തിനെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമവും തുടങ്ങി.
അങ്ങനെ ഇരിക്കെ മുരുകേശന്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന തുണികളുടെ ഇടയില്‍ നിന്ന് പേപ്പര്‍ കഷണത്തില്‍ നിന്ന് ഒരു നമ്പര്‍ കിട്ടുകയും അത് നാട്ടിലെ നമ്പര്‍ ആയിരുന്നു ആ നമ്പറില്‍ ബന്ധപെട്ടപ്പോള്‍ മുരുകേശനൊപ്പം നാട്ടിൽ അനേകം വർഷം ജോലി ചെയ്ത ശെൽവമണി എന്നയാൾ റാഫിയോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. മുരുകേശൻ മരിച്ചു എന്നറിഞ്ഞപ്പോ തനിച്ചായ ഭാര്യയെയും മകളെയും ഓർത്തു പാവപ്പെട്ട അവരുടെ വീട്ടുകാർ നിർബന്ധപൂർവ്വം മുരുകേശന്റെ അനിയനെ കൊണ്ട് അവരെ വിവാഹം കഴിപ്പിച്ചു എന്നാണ്
ഇതുകേട്ടു റാഫി മുരുകേശൻ മരിച്ചിട്ടില്ലെന്നും അദ്ദേഹം എന്റെ ഒപ്പം ഉണ്ടെന്നും കുറച്ചു ദിവസത്തിനകം അദ്ദേഹത്തെ ഞങ്ങൾ നാട്ടിലേക്ക് തിരികെ അയക്കുമെന്നും ശെൽവത്തിനോട് പറഞ്ഞു.പിന്നീട് ഉണ്ടായതൊക്കെ ഹൃദയഭേദകമായ കാര്യങ്ങളായിരുന്നു .ഒരു കാരണ വശാലും നിങ്ങൾ മുരുകേശനെ നിങ്ങൾ നാട്ടിലേക്കു അയക്കരുതെന്നും. അയാളുടെ ഭാര്യയും അനുജനും ആ കുട്ടിയും സമാധാനമായും സന്തോഷമായും ജീവിക്കുകയാണെന്നും. മുരുകേശൻ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാല്‍ അവരുടെ ജീവിതം പിന്നെയും ദുഃഖം നിറഞ്ഞതാകും എന്നും ശെൽവമണി പറഞ്ഞു.
അദ്ദേഹം എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? അതോ സ്വയം ജീവനൊടുക്കി വേദനയും ദുരിതവും ഇല്ലാത്ത ഇടത്തേക്ക് പോയിട്ടുണ്ടാകുമോ? അതോ നമുക്കിടയിൽ തെരുവോരങ്ങളിൽ തിരിച്ചറിയാൻ ആവാത്ത വിധം ഒരു ഭ്രാന്തനായി അലയുന്നുണ്ടാകുമോ? ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാത്ഥനയോടെ
ഇതിനിടയിൽ അർത്തവ്യ പോലീസ് സ്റ്റേഷനിൽ വെച്ചു അറബിയെ ചോദ്യം ചെയ്തതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് പാസ്പോര്‍ട്ട് കൈവശം വെച്ച് അദ്ദേഹത്തിന്റെ പേരിൽ ഒരു ഇക്കാമ പോലും എടുക്കാതെ വർഷങ്ങളോളം ആ മരുഭൂമിയിൽ ദിനചര്യ പോലും ചെയ്യാൻ സൗകര്യം നൽകാതെ നല്ല ഭക്ഷണമോ വെള്ളമോ ഉറങ്ങാൻ സ്ഥലമോ നൽകാതെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ്.
അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായ സംഭവങ്ങൾ മുരുകേശനെ അറിയിക്കാൻ റാഫിയുടെ മനസ്സ് അനുവദിച്ചില്ല.ഒരുപക്ഷെ അതൊന്നും സഹിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി മുരുകേശനെ എല്ലാവരും ചേർന്ന് നഷ്ട പരിഹാര തുകയൊക്കെ നൽകി സന്തോഷത്തോടെ നാട്ടിലേക്ക് അയച്ചു.
ഏതാനും ദിവസങ്ങൾക്കകം റാഫിയെ തേടി ശെൽവമണിയുടെ ഫോൺ കാൾ വന്നു. ആ വാർത്ത ഷാഫിയെ ഒത്തിരി വേദനിപ്പിച്ചു. മുരുകേശൻ തിരുവള്ളൂർ പുത്തുർ ഗ്രാമത്തില്‍ എത്തിയ അന്ന് രാത്രി അദ്ദേഹത്തിന്റെ ഭാര്യയും അനുജനും ആത്മഹത്യാ ചെയ്തെന്നു ഈ സംഭവത്തിന്റെ ആഘാതത്തിൽ സമനില തെറ്റിയ മുരുകേശൻ ഭാര്യയുടെയും അനുജന്റെയും സംസ്കാര ചടങ്ങിൽ പോലും നിൽക്കാതെ എങ്ങോട്ട് എന്നില്ലാതെ പോയെന്നും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും അറിയില്ലെന്നും തിരക്കാൻ ഒരിടം ബാക്കി ഇല്ലെന്നും ശെല്‍വമണി പറഞ്ഞു.
രണ്ട് കൊല്ലത്തോളം ആട് ജീവിതം നയിച്ച നജീബിന്റെ ജീവിതത്തിന്റെ ആയിരം മടങ്ങു ദുഃഖങ്ങളും ദുരിദങ്ങളും പേറി ഏഴു വർഷത്തോളം ഒട്ടക ജീവിതം നയിച്ച മുരുകേശനു സന്തോഷത്തോടെ നാട്ടിലെത്തിയപ്പോൾ നജീബിനെപ്പോലെ സ്വസ്ഥതയും സന്തോഷവും നിറഞ്ഞൊരു ജീവിതം ആയിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത് നഷ്ട സത്യങ്ങളും അവയുണ്ടാക്കിയ വേദനയും അനുജന്റെയും ഭാര്യയുടെയും മരണവുമായിരുന്നു മനസ്സിന് താങ്ങാവുന്നതിനും അപ്പുറം വേദനയും പേറി വീണ്ടുമൊരു ഭ്രാന്തമായ ജീവിതത്തിലേക്ക് മടങ്ങാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി.
അദ്ദേഹം എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ? അതോ സ്വയം ജീവനൊടുക്കി വേദനയും ദുരിതവും ഇല്ലാത്ത ഇടത്തേക്ക് പോയിട്ടുണ്ടാകുമോ? അതോ നമുക്കിടയിൽ തെരുവോരങ്ങളിൽ തിരിച്ചറിയാൻ ആവാത്ത വിധം ഒരു ഭ്രാന്തനായി അലയുന്നു ണ്ടാകുമോ? ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തെ കണ്ടെത്താൻ കഴിയട്ടെ എന്ന് പ്രാത്ഥനയോടെ
പ്രവാസത്തില്‍ ജീവിതം കരുപിടിപ്പിച്ചവരാണ് മഹാഭൂരിപക്ഷം വരുന്ന പ്രവാസികള്‍. ഒറ്റപെട്ട ഇത്തരം അനുഭവങ്ങള്‍ കാണാതിരിക്കാനും പറ്റില്ല ആട് ജീവിതം നയിച്ച് ഇരുനില വീട് പണിതവരെയും പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു അയച്ചവരുടെയും അനുഭവസാക്ഷ്യങ്ങള്‍ പറയാന്‍ നമ്മുടെ മുന്നിലുണ്ട് ,പ്രവാസം ഭാഗ്യത്തിന്റെയും നിര്ഭാഗ്യത്തിന്റെയും ആണ്
റിപ്പോര്‍ട്ട് അനു ആമി