
ശ്രീനാരായണഗുരു ധർമ സേവാ സംഘം (SNDS)”ദൈവ ദശകം” ആലാപന മത്സരം സംഘടിപ്പിക്കുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജി സി സി രാജ്യങ്ങളിലും താമസിക്കുന്ന എല്ലാ മലയാളികൾക്കും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം . മത്സരാർത്ഥികൾ ഗൂഗിൾ ഫോം പൂരിപ്പിച്ചു രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രെജിസ്ട്രേഷൻ മെയ് 15 നു അവസാനിക്കും. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലന്ന് ഭാരവാഹികള്‍ പറഞ്ഞു
പ്രായപരിധി മാനദണ്ഡമാക്കി 6 വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്. 4 വിഭാഗങ്ങൾ കുട്ടികൾക്കും 2 വിഭാഗത്തിലായി മുതിർന്നവർക്കും മത്സരിക്കാം. 9 വയസ്സ് വരെയുള്ള കുട്ടികൾ എൽ പി വിഭാഗത്തി ലും, 10 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾ യു പി വിഭാഗം, 14 വയസ്സുമുതൽ 16 വയസ്സു വരെ ഹൈ സ്കൂൾ വിഭാഗം, 17 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർ എന്നിങ്ങനെയാണ് മത്സരത്തിനായി ഉള്ള പ്രായപരിധി നിശ്ചയിച്ചട്ടുള്ളത്. 25 വയസ്സ് മുതൽ 41 വയസ്സുവരെ സീനിയർ വിഭാഗത്തിലും , 41 വയസ്സിനു മുകളിലുള്ളവർ സൂപ്പർ സീനിയർ വിഭാഗത്തിലും മത്സരിക്കാവുന്നതാണ്.
പ്രാഥമിക റൌണ്ട് ഓഫ് ലൈൻ ആയിട്ടായിരിക്കും നടക്കുക. കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും, കേരളത്തിന് പുറത്തു മറ്റു സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളിൽ നടക്കും .ജി സി സി രാജ്യങ്ങളിലെ മത്സര കേന്ദ്രങ്ങൾ പിന്നീട് പ്രഖ്യാപിക്കും . പ്രാഥമീക റൗണ്ടിന് ശേഷം തിരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ ഫൈനൽ റൗണ്ടിലേക്ക് കടക്കും . ഇത് ഓൺലൈൻ ആയിട്ടായി രിക്കും സംഘടിപ്പിക്കുന്നത്
രെജിസ്ട്രേഷൻ ലിങ്ക്
.https://docs.google.com/forms/d/e/1FAIpQLSdYFoC1GoxrEfFcNyJEUg7VAMq8bCdbduPnSn4jmpCB6rIXGA/viewform
പരിചയസമ്പന്നരായ വിധികർത്താക്കൾ മത്സരങ്ങൾ നിയന്ത്രിക്കും. അക്ഷരതെറ്റുകൾ വരുത്താതെ വ്യക്തതയും ഉച്ചാരണ ശുദ്ധിയും, ശ്രുതി, ലയം, രാഗം, താളം, ഭക്തി ഭാവത്തിനു പ്രാധ്യാന്യം നൽകിയുള്ള ആലാപനം, ആശയം മാറാതെ പദച്ഛേദം ചെയ്യൽ , ശബ്‌ദം ,ശ്രവണ സുഖം ,ഈണം എന്നിവയെല്ലാം മത്സര ഫലനിർണയത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ആയിരിക്കും .
ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് വിജയിക്കുന്നവർക്ക് 3000, 2000, 1000 രൂപ വീതവും ഫലകവും സമ്മാനിക്കും. മുഖവുര സംഭാഷണം, ആലാപനത്തിൽ ആവർത്തനം ആവശ്യമില്ല എന്ന നിബന്ധന മത്സരാർത്ഥികൾ കൃത്യമായും പാലിക്കേണ്ടതാണ്. സീനിയർ, സൂപ്പർ സീനിയർ വിഭാഗ ത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യകം മത്സരങ്ങൾ നടത്തുന്നുവെങ്കിൽ പിന്നീട് അറിയിക്കും.