Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വർണ വായ്‌പകൾ കുതിച്ചുയരുന്നു, സ്‌ത്രീകൾക്ക് മോശം കാലം, കാരണം മോദി സർക്കാർ’; വിമർശനവുമായി കോൺഗ്രസ്


ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വായ്‌പകള്‍ കുതിച്ചുയരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളുടെ പരാജയം മൂലമാണ് സ്വര്‍ണ വായ്‌പകള്‍ ഉയരുന്നതെന്നും ഇതിന് കാരണം മോദി സര്‍ക്കാര്‍ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.

ഫെബ്രുവരിയിലെ ആർ‌ബി‌ഐ ഡാറ്റ ഉദ്ധരിച്ച് കൊണ്ട് സ്വർണ വായ്‌പകൾ 71.3% ത്തിൽ കൂടുതൽ കുതിച്ചുയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മോദി ഭരണത്തിന് കീഴില്‍ പ്രതിസന്ധിയുടെ ആഴത്തിലാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. “ഇന്ത്യയുടെ സമ്പദ്‌വ്യ വസ്ഥ മോദി നിർമിത പ്രതിസന്ധിയുടെ ആഴത്തിലാണ്. 2024 ആയപ്പോഴേക്കും വെറും 5 വർഷത്തി നുള്ളിൽ സ്വർണ വായ്‌പകളിൽ 300% വളർച്ചയ്ക്ക് കാരണമായി. സ്വർണ വായ്‌പകൾ ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു,” എന്നും അദ്ദേഹം കുറിച്ചു.

സ്വര്‍ണ വായ്‌പ വര്‍ധിച്ചതോടെ ബുദ്ധിമുട്ട് നേരിടുന്നത് രാജ്യത്തെ സ്‌ത്രീകളാണ്. ഭവന വായ്‌പകൾ മുതൽ കാർ വായ്‌പകൾ വരെയുള്ള മറ്റെല്ലാ മേഖലകളിലും ബാങ്ക് വായ്‌പ വര്‍ധിച്ചപ്പോള്‍ സ്വര്‍ണ വായ്‌പകള്‍ മാത്രമായിരുന്നു സ്‌ത്രീകള്‍ക്ക് ഏക ആശ്രയം. എന്നാല്‍ ഇപ്പോള്‍ അതും വര്‍ധിച്ചതോടെ രാജ്യത്തെ സ്‌ത്രീകളെ ദുരിതത്തിലാക്കിയിരിക്കുകയാണ് മോദി സര്‍ക്കാരെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

കേന്ദ്ര സർക്കാർ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ പരാജയമാണ് ഇതിന് കാരണമെന്നും ഇന്ത്യയിലെ സ്‌ത്രീകളാണ് ഇത്തരം തെറ്റായ നയങ്ങള്‍ക്ക് വേണ്ടി വില നൽകേണ്ടി വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്‌ത്രീകൾക്ക് നൽകുന്ന മൊത്തം വായ്‌പകള്‍ എടുത്തുനോക്കുകയാണെങ്കില്‍ അതില്‍ ഏകദേശം 40% സ്വർണ വായ്‌പകളാണ്. നരേന്ദ്ര മോദി സർക്കാർ വലിയ കൊട്ടിഘോഷിച്ച് ആരംഭിച്ച സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി നോട്ട് നിരോധനത്തെയും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലെയും ഒരു പൂർണ പരാജയമാണെന്നും ജയറാം രമേശ് വിമര്‍ശിച്ചു.

2019-2024 കാലയളവില്‍ സ്വര്‍ണ വായ്‌പ മൂലം കോടിക്കണക്കിന് രൂപയാണ് സ്‌ത്രീകള്‍ തിരിച്ച ടയ്‌ക്കേണ്ടി വന്നതെന്നും മോദി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ സാധാരണക്കാരും ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം, കുറഞ്ഞ വേതനം തുടങ്ങിയ പ്രശ്‌നങ്ങൾ സാധാരണക്കാര്‍ നേരിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദി സർക്കാരിന്‍റെ കീഴിൽ ‘സാമ്പത്തിക പരാജയം, തൊഴിലില്ലായ്‌മ, പണപ്പെരുപ്പം, നുണകൾ’ എന്നിവ മാത്രമാണ് വൻതോതിൽ ‘നിർമ്മിക്ക പ്പെട്ടത്’ എന്ന് രാഹുല്‍ പരിഹസിച്ചിരുന്നു. അന്യായമായ നികുതികൾ ഇല്ലാതാക്കുകയും കുത്തക ഇല്ലാതാക്കുകയും ചെയ്‌താല്‍ മാത്രമേ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സ്വര്‍ണ വായ്‌പകള്‍ കുതിച്ചുയരുന്നു

2024 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, വ്യക്തിഗത വായ്‌പകളില്‍ ഏറ്റവും വേഗത്തിൽ ഉയരുന്ന ഒന്നായി സ്വർണ വായ്‌പകള്‍ മാറി. ഏകദേശം 71% ഇത് വർധിച്ചു. 2024 ഡിസംബർ അവസാനത്തോടെ സ്ഥിര നിക്ഷേപങ്ങൾക്കും ഓഹരികൾക്കുമെതിരെയുള്ള വ്യക്തിഗത വായ്‌പകളിൽ യഥാക്രമം 19.2% ഉം 22% ഉം വാർഷികാടിസ്ഥാനത്തിൽ വർധനവ് ഉണ്ടായി.

ആർ‌ബി‌ഐ പുറത്തിറക്കിയ ബാങ്ക് വായ്‌പയുടെ കണക്ക് അനുസരിച്ച് 2024 ഡിസംബർ 27 ഓടെ ബാങ്കുകളുടെ സ്വർണ്ണ വായ്‌പ 1.72 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 71% വർധനയും നിലവിലെ സാമ്പത്തിക വർഷത്തിൽ 68.3% വർധനവും ഇത് പ്രതിഫലിപ്പിക്കുന്നു.


Read Previous

ഇനി ഒന്നും ചെയ്യാനാകില്ല ബാബ”-നോവായി വധശിക്ഷയ്ക്ക് മുമ്പുള്ള ഷെഹ്‌സാദിയുടെ അവസാന ഫോൺകോൾ

Read Next

ശരീരഭാരം പെട്ടന്ന് കുറയ്ക്കണോ ? എങ്കിൽ പവർ ഡയറ്റ് പിന്തുടരൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »