Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്തവര്‍ക്ക് ഗോള്‍ഡന്‍ വിസ


ദുബായ്: ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്‌സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കിരീടവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്. ആതുരശുശ്രൂഷ സേവന രംഗത്തെ ഇവരുടെ സംഭാവനകളും സുപ്രധാന പങ്കിനുമുള്ള അംഗീകാരമായാണ് ദീര്‍ഘകാല വിസ അനുവദിക്കുക. ആരോഗ്യസേവന സംവിധാനത്തിന്റെ മുന്നണിയിലുള്ളവരാണ് നഴ്‌സുമാര്‍.

മെച്ചപ്പെട്ട ജീവിത ഗുണനിലവാരം, ആരോഗ്യമുള്ള സമൂഹം എന്നീ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന തില്‍ അവിഭാജ്യ പങ്കാളികളായാണ് ഇവര്‍ സേവനം ചെയ്യുന്നതെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു. രോഗീ പരിചരണത്തിലും മറ്റുള്ളവരുടെ ക്ഷേമത്തിലുമുള്ള നഴ്‌സുമാരുടെ പ്രതിബദ്ധതയേയും അദ്ദേഹം പ്രശംസിച്ചു. മികവിന് ദുബായ് വിലകല്‍പ്പിക്കുന്നുവെന്നും സമര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന വരെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലോക അധ്യാപക ദിനത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ മികവുറ്റ അധ്യാപകര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.


Read Previous

ഇന്തോ-പാക് വെടിനിര്‍ത്തല്‍; ഹോട്ട് ലൈന്‍ വഴി ചര്‍ച്ച നടത്തി ഡിജിഎംഒമാര്‍, വെടിനിര്‍ത്തല്‍ ധാരണ തുടരും

Read Next

മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ സന്ദർശനം, ട്രംപ് ഇന്നെത്തും വരവേൽക്കാനൊരുങ്ങി സൗദി തലസ്ഥാന നഗരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »